ഹിമാചല്‍പ്രദേശില്‍ അധികാരത്തില്‍ എത്താനായി ബിജെപി തീവ്രശ്രമത്തിലാണ്. അമിത്ഷാ തന്‍റെ ആവനാഴിയിലെ അമ്പുകളെല്ലാം എടുത്തിരിക്കുകയാണ്. അറ്റരത്തിലുള്ല പ്രചരണമാണ് ബിജെപി സംസ്ഥാനത്തുടനീളം അഴിച്ചുവിടുന്നത്. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യം ബിജെപിയെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.
കോൺഗ്രസിനെ കടന്നാക്രമിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജാക്കന്മാരുടെയും റാണിമാരുടേയുംപാർട്ടിയാണ് കോൺഗ്രസ് എന്ന് പരിഹസിച്ച ഷാ കോൺഗ്രസിൽ കുടുംബാധിപത്യമാണെന്ന് ആവർത്തിച്ചു. അയോധ്യയിലെ രാമക്ഷേത്രം, വണ്‍ റാങ്ക് വൺ പെൻഷൻ, കാശ്മീർ വിഭജനം തുടങ്ങിയ വിഷയങ്ങളും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഷാ പ്രതിപാദിച്ചു. വികസനത്തിന്റെ പേരിൽ കോൺഗ്രസിന് യാതൊന്നും അവകാശപ്പെടാനില്ല. ഹിമാചലിലെ ചില സീറ്റുകൾ നേടുന്നതിനായി എട്ട് മുതൽ 10 വരെ സീറ്റുകളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ വരെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
നിരവധി സ്ഥാനമോഹികൾ കോൺഗ്രസിലുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വമാണ് അവരുടെ സ്വപ്നം . അവർക്ക് അത് ലഭിക്കാൻ യാതൊരു സാധ്യതയുമില്ല. അങ്ങനെയൊരു സ്ഥാനം കോൺഗ്രസിൽ ലഭിക്കണമെങ്കിൽ നിങ്ങൾ നേതാക്കളുടെ മക്കളോ ബന്ധുകളോ ആയിരിക്കണം’, അമിത് ഷാ പറഞ്ഞു.ഇത് രാജാക്കന്മാരുടെയും റാണികളുടെയും പാർട്ടിയാണ്, ആർക്കും അവസരം ലഭിക്കില്ല. ജനാധിപത്യത്തിൽ രാജാക്കൻമാർക്കും റാണിമാർക്കും സ്ഥാനമില്ല, ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്കാണ് സ്ഥാനം ലഭിക്കുക. കോൺഗ്രസ് നേതാക്കൾ ഹിമാചലിലേക്ക് വരുന്നത് വിനോദ സഞ്ചാരത്തിനാണ്.
ഹിമാചലിലെ യുവാക്കൾ രാജ്യത്തെ സേവിക്കുകയും അതിർത്തി സംരക്ഷിക്കുന്നതിനിടയിൽ വീരമൃത്യു വരിക്കുകയും ചെയ്തിട്ടുണ്ട്. 40 വർഷമായി വൺ റാങ്ക് വൺ പെൻഷൻ എന്ന ആവശ്യം ജനങ്ങൾ ഉന്നയിക്കുന്നു. എന്നാൽ കോൺഗ്രസ് അതിന് ചെവികൊടുത്തില്ല. 2014 ൽ മോദി അധികാരത്തിലേറി തൊട്ടടുത്ത വർഷം തന്നെ അദ്ദേഹം വൺ റാങ്ക് വൺ പെൻഷൻ നടപ്പാക്കി. 40,000 കോടിയാണ് ഇതിന് ആവശ്യമായി വന്നത്‘അമിത് ഷാ വിമർശിച്ചു. കാശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയപ്പോൾ അവിടെ ചോരപ്പുഴ ഒഴുകുമെന്നായിരുന്നു പാർലമെന്റിൽ രാഹുൽ ഗാന്ധി തനിക്ക് മുന്നറിയിപ്പ് നൽകിയത്. എന്നാൽ രാഹുൽ ബാബയോട് പറയാനുള്ള ചോരപോയിട്ട് കാശ്മീരിലേക്ക് ഒരു കല്ല് പോലും എറിയാനുള്ള ധൈര്യം ആരം കാണില്ല.
നമ്മുടെ കാശ്മീർ ഇന്ത്യയുടെ കിരീടമായി തല ഉയർത്തി നിൽക്കുകയാണെന്നും ഷാ പറഞ്ഞു. സോണിയ‑മൻമോഹൻ സർക്കാരിന്റെ കാലത്ത് 10 വർഷത്തോളം അലിയ, മലിയ , ജമാലിയകൾ ഇന്ത്യയിലേക്ക് കടന്ന് കയറി നമ്മുടെ ജവാൻമാരെ കൊന്നൊടുക്കി. അതിന് കോൺഗ്രസ് യാതൊരു മറുപടിയും നൽകിയില്ല. എന്നാൽ മോദി സർക്കാർ അധികാരത്തിലേറിയപ്പോൾ പാക്കിസ്ഥാനിൽ കയറി സർജിക്കൽ സ്ട്രൈക്കിലൂടെ അവർക്ക് മറുപടി നൽകി, അമിത് ഷാ പറഞ്ഞു.
60 വർഷത്തോളം രാജ്യം ഭരിച്ചവരാണ് ഇപ്പോൾ ഹിമാചലിൽ വികസനം കൊണ്ടുവരാമെന്ന വാഗ്ദാനവുമായി വരുന്നതെന്നും ഷാ കൂട്ടിച്ചേർത്തു. അതേസമയം തിരഞ്ഞെടുപ്പ് അടുത്തതോടെ പരസ്പരം കടന്നാക്രമിച്ച് കൊണ്ടുപിടിച്ചുള്ള പ്രചരണത്തിലാണ് ബി ജെ പിയും കോൺഗ്രസും. അമിത് ഷായെ കൂടാതെ കേന്ദ്രമന്ത്രിമാർ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, യോഗി ആദിത്യനാഥ് തുടങ്ങിയവരെയെല്ലാം എത്തിച്ച് പ്രചരണം കൊഴിപ്പിക്കാനാണ് ബി ജെ പി പദ്ധതി. മറുവശത്ത് കോൺഗ്രസിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രചരണം ശക്തമാക്കുന്നത്. കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ഭരണ തുടർച്ച ബി ജെ പി സ്വപ്നം കാണുമ്പോൾ സംസ്ഥാനത്ത് പതിവ് തെറ്റില്ലെന്നും ഭരണം തിരിച്ച് പിടിക്കാനാകുമെന്നാണ് കോൺഗ്രസ് അവകാശവാദം.
English Summary:
BJP attacks Congress: Amit Shah says that is the party of kings and queens
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.