19 April 2024, Friday

Related news

April 18, 2024
March 19, 2024
March 7, 2024
March 5, 2024
March 3, 2024
March 3, 2024
February 28, 2024
February 21, 2024
February 20, 2024
February 13, 2024

ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ: രാഹുല്‍ ഗാന്ധിയുടെ യാത്രയെക്കുറിച്ച് അഖിലേഷ് യാദവ്

Janayugom Webdesk
December 29, 2022 4:41 pm

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നിന്ന് മാറി നില്‍ക്കുമെന്ന് മുൻ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. ഇതോടെ രാഹുലിന്റെ യാത്ര പ്രതിപക്ഷ സഖ്യത്തെ ശക്തിപ്പെടുത്താനുള്ള സാധ്യതകള്‍ കുറഞ്ഞു.

“ഞങ്ങളുടെ പാര്‍ട്ടിക്ക് വ്യത്യസ്തമായ പ്രത്യയശാസ്ത്രമാണ്. എന്നാല്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റേതും ഒന്നാണ്.” മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അഖിലേഷ് പറഞ്ഞു. ഇപ്പോള്‍ ഡല്‍ഹിയിലുള്ള യാത്ര ജനുവരി മൂന്നോടെ ഉത്തര്‍പ്രദേശിലേക്ക് കടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. യാത്രയിലേക്ക് ക്ഷണിക്കപ്പെടുന്നതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍.

നിങ്ങളുടെ ഫോണില്‍ അത്തരമൊരു ക്ഷണം ലഭിച്ചിട്ടുണ്ടെങ്കില്‍ ദയവായി അത് എനിക്കും അയച്ചു തരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. “അവരുടെ യാത്രയെക്കുറിച്ചാണ് നമ്മള്‍ പറയുന്നത്. എനിക്ക് ക്ഷണമൊന്നും ലഭിച്ചിട്ടില്ല.” സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായ അഖിലേഷിന് മാത്രമല്ല ബി.എസ്.പി നേതാവ് മായാവതിക്കും ക്ഷണം അയച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ നേരത്തെ അറിയിച്ചിരുന്നു.

സമാജ് വാദി പാര്‍ട്ടി ഭാരത് ജോഡോ യാത്രയെ പിന്തുണച്ചാലും അത് ഒരു സഖ്യത്തിനുള്ള സാധ്യതയല്ലെന്ന് പാര്‍ട്ടി വക്താവ് ഘൻശ്യാം തിവാരി നേരത്തെ പറഞ്ഞിരുന്നു. 2008ല്‍ മൻമോഹൻ സിംഗ് സര്‍ക്കാര്‍ തകരാതെ രക്ഷിച്ച കാലം മുതല്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ പല തവണ സഖ്യമുണ്ടായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ 2017ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇവര്‍ പരസ്പരം പോരടിച്ചത്.

നിലവിലെ അവസ്ഥയില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാരിനെതിരായ മുഖ്യപ്രതിപക്ഷമായി സമാജ് വാദി പാര്‍ട്ടി നില്‍ക്കുമ്പോള്‍ അസംബ്ലിയില്‍ കോണ്‍ഗ്രസിനുള്ളത് കേവലം രണ്ട് സീറ്റുകള്‍ മാത്രമാണ്. 2024ല്‍ നരേന്ദ്ര മോദിക്കെതിരായ വലിയ പോരാട്ടത്തില്‍ എന്തെങ്കിലും കരുത്ത് തെളിയിക്കാൻ അവര്‍ക്ക് ഒരു സഖ്യകക്ഷി ആവശ്യവുമാണ്.

Eng­lish Sum­mery: BJP, Con­gress Are Same…: Sama­jwa­di Par­ty’s Akhilesh Yadav On Rahul Gand­hi’s Yatra

You May Also Like This Video

<iframe width=“647” height=“364” src=“https://www.youtube.com/embed/E_WOQipN-jw” title=“ദേശീയ സ്ത്രീ നാടകോത്സവം| അസമീസ് നാടകപ്രവർത്തക പാപോരി മേദി സംസാരിക്കുന്നു| Janayu­gom Online” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.