11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 23, 2025
February 8, 2025
February 6, 2025
January 27, 2025
January 27, 2025
December 28, 2024
December 15, 2024
November 17, 2024
October 9, 2024
September 17, 2024

ആംആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ ബിജെപി ഓപ്പറേഷന്‍ ലോട്ടസ് തുടരുന്നു: മനീഷ് സിസോദിയ

Janayugom Webdesk
ന്യൂഡല്‍ഹി
September 17, 2022 11:01 am

ആംആദ്മി പാര്‍ട്ടിയെയും നേതാക്കളെയും തകര്‍ക്കാന്‍ ബിജെപി ഓപ്പറേഷന്‍ ലോട്ടസ് തുടരുകയാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അമാനത്തുള്ള ഖാന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സിസോദിയ. ഡല്‍ഹി വഖഫ് ബോര്‍ഡ് റിക്രൂട്ട്മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഓഖ്ലയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അഴിമതി വിരുദ്ധ ബ്രാഞ്ചാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

‘ആദ്യം, അവര്‍ സത്യേന്ദര്‍ ജെയിനിനെ അറസ്റ്റ് ചെയ്തു, പക്ഷേ അദ്ദേഹത്തിനെതിരെ കോടതിയില്‍ തെളിവുകളൊന്നുമില്ല. അവര്‍ എന്റെ വസതി റെയ്ഡ് ചെയ്തു. ഒന്നും കണ്ടെത്തിയില്ല. പിന്നീട് അവര്‍ കൈലാഷ് ഗഹ്ലോട്ടിനെതിരെ വ്യാജ അന്വേഷണം ആരംഭിച്ചു, ഇപ്പോള്‍ അവര്‍ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ ലോട്ടസ് എഎപിയുടെ ഓരോ നേതാവിനെയും തകര്‍ക്കുന്നത് തുടരുകയാണ്, ”സിസോദിയ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി 20 കോടി രൂപ വീതം എഎപി എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്‌തെന്ന് നേരത്തേ ആരോപണമുന്നയിച്ചിരുന്നു.

Eng­lish sum­ma­ry; BJP con­tin­ues Oper­a­tion Lotus to destroy Aam Aad­mi Par­ty: Man­ish Sisodia

You may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.