ആർഎസ്എസുകാരനായ കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിപ്പിച്ച അധ്യാപിക രേഷ്മയെ സംരക്ഷിക്കുന്നത് ബിജെപിയാണെന്ന് സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ഇവരെ സ്വീകരിക്കാനെത്തിയത് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി അജേഷ് ആണ്. ലതേഷ് കൊലക്കേസിലെ പ്രതിയാണ് അജേഷ്. രേഷ്മയ്ക്ക് ജാമ്യത്തിനായി ഹാജരായത് ബിജെപിയുടെ സ്ഥിരം അഭിഭാഷകനാണ്.
ഇതൊന്നും നിസാര കാര്യമല്ല. എന്തൊക്കെ തെറ്റായ വാർത്തകൾ വന്നാലും വസ്തുത എന്തെന്ന് ഇപ്പോൾ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രേഷ്മയുടേത് ബിജെപി കുടുംബമാണ്. മറ്റുള്ള ആരോപണമെല്ലാം വസ്തുതാ വിരുദ്ധമാണ്. പ്രതിയെ നേരത്തെ തന്നെ നേരിട്ട് അറിയാം എന്ന് രേഷ്മ മൊഴി നൽകിയിട്ടുണ്ട്. പ്രതിയെ ഒളിപ്പിച്ചത് ആർഎസ്എസ് ബന്ധം കൊണ്ടല്ലാതെ മറ്റെന്താണെന്നും ജയരാജന്‍ ചോദിച്ചു.
English Summary: BJP helps teacher who hid murder accused: MV Jayarajan
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.