22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 2, 2024
September 19, 2024
May 6, 2024
January 18, 2024
November 29, 2023
October 3, 2023
September 28, 2023
September 26, 2023
September 10, 2023
August 2, 2023

ഹിന്ദുക്കള്‍ വീട്ടില്‍ ആയുധം സൂക്ഷിക്കണമെന്ന ബിജെപി എംപി പ്രഗ്യ താക്കൂറിന്റെ പ്രസ്താവനയ്ക്കെതിരെ കേസെടുത്തു

Janayugom Webdesk
December 29, 2022 12:36 pm

ഹിന്ദുക്കള്‍ വീടുകളില്‍ ആയുധം സൂക്ഷിക്കണമെന്ന ആഹ്വാനത്തെ തുടര്‍ന്ന് ബിജെപി എംപി പ്രഗ്യ താക്കൂറിനെതിരെ കര്‍ണ്ണാടക പോലീസ് കേസെടുത്തു. ഡിസംബര്‍ 25ന് ഷിമോഗയില്‍ നടന്ന ഹിന്ദു ജാര്‍ഗരണ്‍ വേദികിന്റെ ദക്ഷിണ മേഖല വാര്‍ഷിക സമ്മേളനത്തിലായിരുന്നു വിവാദ പ്രസ്താവന.

“വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുക. ഇല്ലെങ്കില്‍ പച്ചക്കറി അരിയാൻ ഉപയോഗിക്കുന്ന കത്തികള്‍ മൂര്‍ച്ചകൂട്ടി വയ്ക്കുക.” സമൂഹമാധ്യമങ്ങളില്‍ പരക്കെ വ്യാപിക്കപ്പെട്ട വീഡിയോയില്‍ താക്കൂര്‍ പറയുന്നു. “എല്ലാവര്‍ക്കും സ്വയം സംരക്ഷിക്കാനുള്ള അവകാശമുണ്ടായാല്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. ആരെങ്കിലും നമ്മുടെ വീടുകളിലേക്ക് അതിക്രമിച്ച് കയറി ആക്രമിച്ചാല്‍ അവര്‍ക്ക് തക്ക മറുപടി നല്‍കേണ്ടത് നമ്മുടെ അവകാശമാണ്.”

ഷിമോഗ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് എച്ച് എസ് സുന്ദരേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താൻ ശ്രമിച്ചതിന് 153എ വകുപ്പ് പ്രകാരമാണ് പ്രഗ്യ താക്കൂറിനെതിരെ കേസെടുത്തിരിക്കുന്നത്. വിശ്വാസത്തെ അപമാനിച്ച് മതവികാരം വ്രണപ്പെടുത്തിയതിന് 295 എ വകുപ്പ് പ്രകാരവും കേസുണ്ട്. 

ഞായറാഴ്ച നടന്ന പരിപാടിക്കിടെ ഹിന്ദുക്കള്‍ തങ്ങളുടെ കുട്ടികളെ തങ്ങളുടെ സംസ്കാരം പഠിപ്പിക്കണമെന്നും താക്കൂര്‍ ആവശ്യപ്പെട്ടു. മിഷനറി സ്കൂളുകളിലേക്ക് നിങ്ങളുടെ കുട്ടികളെ അയയ്ക്കുന്നത് നിര്‍ത്തണം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് വേണ്ടി തന്നെ വൃദ്ധസദനങ്ങള്‍ തുറക്കുകയായിരിക്കും. നിങ്ങളുടെ കുട്ടികള്‍ സ്വാര്‍ത്ഥരാകുകയും നിങ്ങളെ പരിപാലിക്കാതിരിക്കുകയും ചെയ്യും.- താക്കൂര്‍ പറയുന്നു.

ഹിന്ദുക്കള്‍ തങ്ങളുടെ പെണ്‍മക്കളെ ലൗവ് ജിഹാദില്‍ നിന്നും സംരക്ഷിക്കണമെന്നും ലോക്സഭാ എംപി ആഹ്വാനം ചെയ്യുന്നു. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് മുസ്ലിം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ പ്രണയത്തോടെ സമീപിക്കുന്നുവെന്ന ഹിന്ദുത്വ ആശയമാണ് ലൗ ജിഹാദ്. ലൗ ജിഹാദില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അതേ രീതിയില്‍ മറുപടി നല്‍കണമെന്നും ശരിയായ മൂല്യങ്ങള്‍ പഠിപ്പിച്ച് നിങ്ങളുടെ പെണ്‍മക്കളെ സംരക്ഷിക്കണമെന്നും പ്രഗ്യാ താക്കൂറിന്റെ പ്രസംഗത്തില്‍ പറയുന്നു.

Eng­lish Sum­mery: BJP MP Pragya Thakur booked for urg­ing Hin­dus to keep weapons at home
You May Also Like This Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.