ദികശ്മീര്‍ ഫയല്‍സിനെതിരെ സഭയില്‍ സംസാരിച്ചതിന് പിന്നാലെ ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപികശ്മീര്‍ ഫയല്‍സിനെ കളിയാക്കിയതോടെ ജമ്മു കശ്മീരില്‍ തീവ്രവാദത്തിന്റെ ഇരകളായ സാധാരണക്കാരെ കെജ്‌രിവാള്‍ അപമാനിച്ചുവെന്നാണ് ബിജെപി നേതാക്കളുടെ വിമര്‍ശനം.
തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചവരെ കളിയാക്കിയതിലൂടെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ നാണംകെട്ട അരാജകവാദികളാണെന്നായിരുന്നു ബിജെപി നേതാക്കളുടെ വിമര്‍ശനം.ഡല്‍ഹി അസംബ്ലിയില്‍ വെച്ച് ചിരിക്കുന്ന കെജ്‌രിവാളിന്റെയും മറ്റ് എഎപി എംഎല്‍എമാരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.ഒരിക്കലും മറക്കരുത്.
ഇവര്‍ കശ്മീര്‍ തീവ്രവാദികള്‍ സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കിയപ്പോള്‍ ചിരിച്ചവരാണ്. മക്കളെ നഷ്ടപ്പെട്ട അമ്മമാരെ, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ, മാനംഭംഗപ്പെടുത്തപ്പെട്ട സ്ത്രീകളെ, കൊല്ലപ്പെട്ട സൈനികരെ എല്ലാം നോക്കിയാണ് ഇവര്‍ ചിരിക്കുന്നത്, നാണംകെട്ട അരാജകവാദികള്‍,’ സന്തോഷ് ട്വീറ്റ് ചെയ്തു.
ഹിന്ദു വിരോധത്തിന്റെ മുഖം ഇങ്ങനെയായിരിക്കും,’ എന്നായിരുന്നു കെജ്‌രിവാളിനെതിരെ ബിജെപി വക്താവ് ഷെഹസാദ് പൂനെവാലെ ട്വീറ്റ് ചെയ്തത്.വ്യാഴാഴ്ച നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ, കശ്മീരി ഹിന്ദുക്കളുടെ ദയനീയത വരച്ചുകാട്ടുന്ന ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം എല്ലാവര്‍ക്കും കാണുന്നതിനായി ദല്‍ഹിയില്‍ നികുതി രഹിതമാക്കണമെന്നും, സൗജന്യമായി യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്യണമെന്നുമുള്ള ബിജെപി എംഎല്‍എമാരുടെ പ്രസംഗത്തിനെതിരെ കെജ്‌രിവാള്‍ രംഗത്തു വന്നിരുന്നു
ഇതാണ് ബിജെപി നേതാക്കളെ ഒന്നാകെ ചൊടിപ്പിച്ചത്.നരേന്ദ്ര മോഡിയടക്കമുള്ള ബിജെപി നേതാക്കള്‍ സിനിമയെ വര്‍ഗീയ വത്കരണത്തിന്റെ ഭാഗമായി ഉപയോഗിക്കുകയാണെന്നും, രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയാണെന്നുമായിരുന്നു സഭയിലെ മറുപടി പ്രസംഗത്തില്‍ കെജ്‌രിവാള്‍ പറഞ്ഞത്.
English Summary:BJP slams Arvind Kejriwal for speaking out against Dikshmir files
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.