1 May 2024, Wednesday

Related news

November 29, 2023
October 27, 2023
October 8, 2023
September 21, 2023
September 20, 2023
July 19, 2023
July 11, 2023
July 10, 2023
June 2, 2023
April 6, 2023

തോല്‍ക്കാതെ ബ്ലാസ്റ്റേഴ്സ്

Janayugom Webdesk
പനാജി
December 26, 2021 9:58 pm

തുടര്‍ വിജയങ്ങള്‍ക്ക് ശേഷം സമനിലയുമായി കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്പുരുമായ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 14-ാം മിനിറ്റില്‍ ലഭിച്ച ഒരു ഫ്രീകിക്കില്‍ നിന്ന് ഗ്രെഗ് സ്റ്റുവാര്‍ട് ജംഷഡ്പുരിന് ലീഡ് നല്‍കി. 27-ാം മിനിറ്റില്‍ മൈതാന മധ്യത്ത് നിന്ന് പന്ത് സ്വീകരിച്ച്‌ മുന്നേറിയ ആല്‍വാരോ വാസ്‌ക്വസ് ഒറ്റയ്ക്ക് കുതിച്ചു. 

പെനാല്‍റ്റി ബോക്സിന് തൊട്ടു മുമ്പില്‍ വച്ച്‌ വാസ്‌ക്വസ് തൊടുത്ത ഇടം കാലന്‍ ഷോട്ട് രെഹ്നേഷ് തടഞ്ഞു. എന്നാല്‍ റീബൗണ്ടിലൂടെ സഹല്‍ കേരള ബ്ലാസ്റ്റേഴ്സിനെ ഒപ്പം എത്തിച്ചു. സഹലിന്റെ സീസണിലെ നാലാം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയില്‍ ഇരുടീമും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ ഗോള്‍ മാത്രം പിറന്നില്ല. 13 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സുള്ളത്. ഇത്ര തന്നെ പോയിന്റുമായി ജംഷഡ്പുര്‍ രണ്ടാം സ്ഥാനത്താണ്. 15 പോയിന്റോടെ മുംബൈ സിറ്റിയാണ് തലപ്പത്തുള്ളത്.

ENGLISH SUMMARY:Blasters with­out defeat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.