കനത്ത മഴയെ തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്ന് ബ്ലൂ അലർട്ട് ലെവലിൽ. ഇന്ന് രാവിലെ വരെ ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 78 മില്ലി മീറ്റർ മഴ ലഭിച്ചു. നീരൊഴുക്ക് വർധിച്ചതോടെ ജലനിരപ്പ് 2375.53 അടിയിലേക്ക് ഉയർന്നു.
ഇതോടെയാണ് റൂൾ കർവ് അനുസരിച്ചുള്ള ആദ്യ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം വർധിച്ചു. ഇന്ന് 17 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിന ഉല്പാദനം. നിലവിൽ ആറു ജനറേറ്ററുകളും പ്രവർത്തിപ്പിക്കുന്നുണ്ട്.
ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. നിലവിൽ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയുടെ 70 ശതമാനത്തിലേക്ക് അടുത്തു. 47.18 ദശലക്ഷം യൂണിറ്റാണ് നീരൊഴുക്ക്. നിലവിലെ റൂൾ കർവ് അനുസരിച്ച് 2381.53 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും 2382.53 അടിയിലെത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. നിലവിൽ അതിശക്തമായ മഴ തുടർന്നാലേ ആശങ്കക്ക് അടിസ്ഥാനമുള്ളു.
മഴ കനത്തതോടെ മുല്ലപ്പരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.85 അടിയായി ഉയർന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്‌നാട് വെള്ളം കൊണ്ടുപോയി ശേഖരിക്കുന്ന വൈഗ അണക്കെട്ടിന്റെ ഷട്ടറുകൾ കഴിഞ്ഞദിവസം തുറന്നിരുന്നു. നിലവിൽ തേനി ജില്ലയിൽ മഴയില്ലെങ്കിലും അതിർത്തി മലനിരകളിൽ പെയ്ത മഴയെ തുടർന്ന് വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതാണ് ഷട്ടറുകൾ തുറക്കാൻ കാരണം. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനിടെ വൈഗ അണക്കെട്ട് തുറന്നത് തമിഴ്നാടിന് കൂടുതൽ വെള്ളം കൊണ്ടുപോകാനാകും എന്നത് ഇടുക്കിയിൽ ആശ്വാസമാകും.
English summary; Blue Alert at Idukki Dam
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.