കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. നോര്‍ത്ത്ഈസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ബെംഗളുരു എഫ്‌സിയോട് പരാജയപ്പെട്ടിരുന്നു. ആദ്യ പകുതിയില്‍ രണ്ട് ടീമുകള്‍ക്കും നല്ല അവസരങ്ങള്‍ ഇന്ന് സൃഷ്ടിക്കാന്‍ ആയില്ല. കേരള ബ്ലാസ്റ്റേഴ്സ് മികച്ച നീക്കങ്ങള്‍ നടത്തി എങ്കിലും ഫൈനല്‍ പാസ് പിറക്കാത്തത് വിനയായി. 41-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്ന് ജീക്സന്റെ ഹെഡര്‍ ഗോള്‍ ബാറില്‍ തട്ടിയാണ് പുറത്ത് പോയത്. നോര്‍ത്ത്ഈസ്റ്റിനും കാര്യമായി ഒന്നും ചെയ്യനായില്ല.
എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ സമയവും പന്ത് കൈവശപ്പെടുത്തിയിരുന്നത് ബ്ലാസ്റ്റേഴ്സായിരുന്നു. ഇതിന്റെ ഫലം 62-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. ജോര്‍ജ് പെരേര ഡയസാണ് ഗോള്‍ നേടിയത്. 82ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വസ് രണ്ടാം ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ മുഹമ്മദ് ഇര്‍ഷാദാണ് നോര്‍ത്ത്ഈസ്റ്റിന്റെ ആശ്വാസഗോള്‍ നേടിയത്.
13 കളിയില്‍ 23 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണ്. മൂന്ന് പോയിന്റ് അധികമുള്ള ഹൈദരാബാദാണ് ഒന്നാമത്.
ടൂര്‍ണമെന്റില്‍ ഏറ്റവും തിരിച്ചടി നേരിടുന്ന ടീമാണ് നോര്‍ത്ത്ഈസ്റ്റ്. അവസാന എട്ട് മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാനായിട്ടില്ല. നിലവില്‍ ഏറ്റവും അവസാന സ്ഥാനക്കാരാണ് നോര്‍ത്ത്ഈസ്റ്റ്.
ENGLISH SUMMARY:Brilliant comeback; The Blasters crushed the North East
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.