June 5, 2023 Monday

Related news

May 25, 2023
May 13, 2023
May 11, 2023
May 4, 2023
April 30, 2023
April 27, 2023
April 25, 2023
April 18, 2023
April 16, 2023
April 11, 2023

വനിതാ കോണ്‍സ്റ്റബിളിനെ ബലാത്സംഗത്തിനിരയാക്കിയ ബിഎസ്എഫ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു

Janayugom Webdesk
കൊൽക്കത്ത
February 22, 2023 6:00 pm

പശ്ചിമ ബംഗാളിലെ കിഷൻഗഞ്ച് പ്രദേശത്തെ അതിർത്തി ഔട്ട്‌പോസ്റ്റിൽ വനിതാ കോൺസ്റ്റബിളിനെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബിഎസ്‌എഫ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു. ഫെബ്രുവരി 19 ന് നാദിയ ജില്ലാ ഔട്ട്‌പോസ്റ്റിലെ തുങ്കി അതിർത്തിയിൽ നിയമിച്ച ഇൻസ്‌പെക്ടറാണ് വനിതാ ബിഎസ്‌എഫ് കോൺസ്റ്റബിളിനെ ബലാത്സംഗത്തിനിരയാക്കിയത്.

സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷിന്റെ ട്വീറ്റിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വകുപ്പുതല അന്വേഷണം ആരംഭിച്ചതായി സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

Eng­lish Sum­ma­ry: BSF inspec­tor sus­pend­ed for rap­ing woman constable

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.