26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 19, 2024
July 19, 2024
July 16, 2024
July 15, 2024
July 14, 2024
July 14, 2024
July 14, 2024
July 13, 2024
July 13, 2024
July 13, 2024

കാമ്പസ് പ്രണയത്തിന്റെ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് ഓഡിയോ ലോഞ്ച് നടന്നു

Janayugom Webdesk
March 5, 2024 1:34 pm

കോളേജ് കാമ്പസ് പ്രണയത്തിന്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചു് എറണാകുളം ഗോഗുലം പാർക്കിൽ നടന്നു. ബോളിവുഡ് താരങ്ങളായ രുദ്വിപട്ടേൽ, പ്രീതിഗോസ്വാമി എന്നിവർ ചേർന്നാണ് കാഡ്ബറിസ് എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടത്തിയത്. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തീയേറ്ററിലെത്തും. സെഞ്ച്വറി വിഷനുവേണ്ടി മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന കാഡ്ബറീസ് പുതുമയുള്ള ഒരു കാമ്പസ് സ്റ്റോറിയാണ് അവതരിപ്പിക്കുന്നത്. ബോബൻ ആലുമ്മൂടൻ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രത്തിൽ പുതുമുഖമായ സഹദ് റെജു നായകനാകുന്നു. സഫ്ന ഖാദർ ആണ് നായിക.

സെഞ്ച്വറി വിഷനു വേണ്ടി മമ്മി സെഞ്ച്വറി നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിന്റെ ക്യാമറ — ഷെട്ടി മണി, തിരക്കഥ, സംഭാഷണം — ഷിബുആറമ്മുള, എഡിറ്റർ ‑ഷിബു പി.എസ്, ഗാനങ്ങൾ — സന്തോഷ് കോടനാട്,സുധാംശു ‚വിപീഷ് തിക്കൊടി, സംഗീതം — അൻവർ അമൻ, ബി.ജി.എം- ജോയ് മാധവ്, ഡി.ഐ‑അലക്സ് വർഗീസ്, ഗ്രാഫിക്സ് — ശങ്കർ സുബ്രഹ്മണ്യൻ, നിർമ്മാണ നിർവ്വഹണം ‑സെബി ഞാറക്കൽ, അസോസ്റ്റേറ്റ് ഡയറക്ടർ — അർജുൻ ദേവരാജ്,പ്രൊഡക്ഷൻ കൺട്രോളർ-സലാം പെരുമ്പാവൂർ ‚ആർട്ട് — അരുൺ കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈനിംഗ്-ബെർലിൻ മൂലമ്പള്ളി, മേക്കപ്പ് — നിഷാന്ത് സുപ്രൻ, കോസ്റ്റ്യൂംസ് — ദേവകുമാർ കീഴ്മാട്, ക്യാമറ അസിസ്റ്റൻസ് — അരുൺ, പ്രവീൺ, അനീഷ്, സ്റ്റിൽ — ഷാബു പോൾ, പി.ആർ.ഒ- അയ്മനം സാജൻ,ഡിസൈൻ — സത്യൻസ്.

സഹദ് റെജു, ബോബൻ ആലുമ്മൂടൻ, ബാലു സജീവൻ, സാജു തലക്കോട്, സജീവ് ഗോകുലം, ശ്രീപതി, ഷിബുആറമ്മുള, അനന്ദു, മഹി, രാമചന്ദ്രൻ (ടി.പി.ആർ) അർജുൻദേവരാജ്, പ്രവീൺ, ശബരിനാഥ്, കൊച്ചുണ്ണി പെരുമ്പാവൂർ ‚സെബി ഞാറക്കൽ, അരുൺ, നിഷാന്ത്, സഫ്ന ഖാദർ, ദിവ്യദാസ് ‚മഹിത, പാർവ്വതി, ഗ്രേഷ്യ അരുൺ, ആശലില്ലി തോമസ്, ജ്വവൽ ബേബി, ടിഷ എന്നിവർ അഭിനയിക്കുന്നു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.