13 April 2024, Saturday

Related news

April 11, 2024
April 7, 2024
April 6, 2024
April 1, 2024
March 21, 2024
March 20, 2024
March 16, 2024
March 15, 2024
March 15, 2024
March 13, 2024

ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ഉത്തരവിടാന്‍ കഴിയില്ല: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അമേരിക്ക

Janayugom Webdesk
ന്യൂഡല്‍ഹി
February 22, 2024 12:48 pm

ഗാസയില്‍ നിന്ന് ഇസ്രയേലി സൈന്യത്തെ പിന്‍വലിക്കുന്നതിനായി ഉത്തരവ് നല്‍കാന്‍ കഴിയില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതയില്‍ അമേരിക്ക.പലസ്തീനിലെ അധിനിവേശ പ്രദേശങ്ങളില്‍ ഇസ്രയേല്‍ സേനയെ പിന്‍വലിക്കുന്നത് സൈന്യത്തിന്റെ സുരക്ഷയെ മുന്‍ നിര്‍ത്തി മാത്രമായിരിക്കുമെന്ന് യുഎസ് കോടതിയെ അറിയിച്ചു.

ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും ഇസ്രയേലികളെ പിന്‍വലിക്കുന്നത് അവരുടെ സുരക്ഷ പരിഗണിച്ചുകൊണ്ട് ആയിരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ആക്ടിങ് ലീഗല്‍ അഡൈ്വസര്‍ റിച്ചാര്‍ഡ് വിസെക്കോടതിയോട് പറഞ്ഞു. കൂടാതെ വെസ്റ്റ് ബാങ്കില്‍ 700,000ത്തിലധികം കുടിയേറ്റക്കാരായ ഇസ്രയേലികളുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. എന്നാല്‍ ഈ ഇസ്രയേലികള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിയന്ത്രണത്തിലുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ ഭാഗമല്ലെന്നും അമേരിക്ക അറിയിച്ചു.

അതേസമയം കുടിയേറ്റക്കാരായ ഇസ്രയേലികള്‍ പലസ്തീനില്‍ വ്യാപകമായും അനധികൃതമായും വീടുകള്‍ നിര്‍മിക്കുകയാണെന്നും യുഎസ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.ഇതിനുപുറമെ ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയില്‍ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്യുകയുണ്ടായി. അല്‍ജീരിയയാണ് കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. മൂന്നാം തവണയാണ് ഗാസയിലെ വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്യുന്നത്.ഗാസയില്‍ ഇസ്രയേല്‍ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യ നിര്‍ത്തണമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞ അമേരിക്കന്‍ നടപടിയെ ശക്തമായി അപലപിക്കുന്നതായി ഹമാസ് പ്രതികരിച്ചു.

അന്താരാഷ്ട്ര നീതിന്യായ കോടതി ദക്ഷിണാഫ്രിക്ക ഇസ്രയേലിനെതിരെ ഫയല്‍ ചെയ്ത വംശഹത്യ കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ യൂറോപ്പ് അടക്കമുള്ള സുഹൃത്ത് രാജ്യങ്ങളില്‍ നിന്ന് സയണിസ്റ്റ് ഭരണകൂടം കൂടുതല്‍ ഒറ്റപ്പെടുകയാണെന്ന് നോട്ടിംങ്ഹാം സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അനഡോലു റിപ്പോര്‍ട്ട് ചെയ്തു.പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം സംബന്ധിച്ച കോടതിയുടെ വിധി ഏതാനും രാഷ്ട്രങ്ങള്‍ ഇസ്രേയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചേക്കാമെന്നും അനഡോലുവിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Eng­lish Summary:
Can­not Order End of Israeli Occu­pa­tion: US at Inter­na­tion­al Court of Justice

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.