5 May 2024, Sunday

Related news

May 5, 2024
May 4, 2024
May 3, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
May 2, 2024

കര്‍ണാടകയില്‍ കാറും ബസും കൂട്ടിയിടിച്ചു; കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു

Janayugom Webdesk
കാസര്‍കോട്
December 27, 2022 6:47 pm

കര്‍ണാടകയില്‍ കാര്‍ അപകടത്തില്‍ തളങ്കര സ്വദേശികളായ ദമ്പതികള്‍ മരിച്ചു. തളങ്കര നുസ്രത്ത് നഗറിലെ കെ എ മുഹമ്മദ് കുഞ്ഞി(65), ഭാര്യ ആയിഷ(62) എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് സാരമായി പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനും ഇടയിലായിരുന്നു അപകടം. ആയിശ ആശുപത്രിയിലെത്തിക്കും മുമ്പും, മുഹമ്മദ് ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഹനഗല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദമ്പതികളുടെ മക്കളായ സിയാദ്, ഭാര്യ സജ്‌ന, ഇവരുടെ മക്കളായ മുഹമ്മദ്, ആയിഷ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ മുഹമ്മദ് ഒഴികെയുള്ളവരുടെ പരുക്ക് ഗുരുതരമാണ്.

ഹുബ്ബള്ളിയില്‍ തീര്‍ഥാടനത്തിന് പോകുന്നതിനിടെ ഹാവേരിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ഹോണ്ട അമേസ് കാര്‍ കര്‍ണാടക ആര്‍ടിസി ബസുമായി നേര്‍ക്ക് നേര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം ബസിനുള്ളിലേക്ക് കയറി. 2014ല്‍ കാസര്‍കോട് എംജി റോഡിലെ ഫര്‍ണിച്ചര്‍ കടയില്‍ കുത്തേറ്റ് മരിച്ച സൈനുല്‍ ആബിദീന്റെ മാതാപിതാക്കളാണ് മരിച്ചവര്‍. അപകടത്തെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ഹനഗല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

മറ്റുമക്കള്‍: അബ്ദുള്‍ റഷീദ്, മസൂദ്, ജുനൈദ്, ജാഫര്‍, സാദിഖ്, സുഹൈല്‍, മുസമ്മില്‍, ഇബ്രാഹിം, ഫസ്ലുല്‍ റഹ്മാന്‍, ഖദീജ, മറിയംബീവി, നുസൈബ, ഉമ്മുഖുല്‍സു, ബാല്‍ക്കിസ്. മരുമക്കള്‍: അസീസ് ഉപ്പള, മുസ്തഫ സന്തോഷ്‌നഗര്‍, അഷറഫ് തളങ്കര, ഹാരിസ് ചൂരി, മന്‍സൂര്‍ ഹുദവി സന്തോഷ് നഗര്‍, മിസ് രിയ.

Eng­lish Summary;Car col­lides with bus in Kar­nata­ka; A cou­ple from Kasaragod died.
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.