26 July 2024, Friday
KSFE Galaxy Chits Banner 2

Related news

June 6, 2024
May 20, 2024
April 28, 2024
April 26, 2024
February 20, 2024
January 27, 2024
January 15, 2024
December 12, 2023
November 22, 2023
April 27, 2023

ഇന്ത്യൻ സേനയിലെ തൊഴിലവസരങ്ങൾ: വിദ്യാർത്ഥികൾക്കുള്ള ഗൈഡൻസ് ശ്രദ്ധേയമായി

Janayugom Webdesk
ഷാർജ
April 27, 2023 11:36 pm

വിദ്യാർത്ഥികൾക്കായി ഷാർജ ഇന്ത്യൻ സ്‌കുൾ ജുവൈസയിൽ മുൻ സൈനിക ഉദ്യോഗസ്ഥൻ ലഫ്.കേണൽ കൃഷ്ണകുമാർ നടത്തിയ ഗൈഡൻസ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. ഇന്ത്യൻ സേനയിലെ കര‑വായു-നാവിക സേനാവിഭാഗങ്ങളിലെ തൊഴിലവസരങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും വിശദമായി വരച്ചുകാട്ടിയ ക്ലാസ് പ്ലസ് വൺ‑പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്ക് പുത്തൻ അറിവു നൽകുന്നതായിരുന്നു. രാജ്യസ്‌നേഹവും കൂറും വിദ്യാർത്ഥികളിൽ ഊട്ടി ഉറപ്പിക്കുന്നതോടൊപ്പം സേനയിലെ തൊഴിലിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളെയും അംഗീകാരങ്ങളെയും കുറിച്ച് അവബോധം നൽകുന്നതായിരുന്നു മലയാളി കൂടിയായ മുൻ സൈനിക ഉദ്യോഗസ്ഥൻ കൃഷ്ണകുമാറിന്റെ ബോധവത്കരണ ക്ലാസ്.വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി.

ചടങ്ങിൽ സ്‌കൂൾ കലണ്ടർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് പ്രിൻസിപ്പൽ മുഹമ്മദ് അമീനു നൽകി പ്രകാശനം ചെയ്തു.നിഖിൽ ഉമ്മൻ(ഹൈസ്കൂൾ വിഭാഗം)അക്ഷയ് ദീപക് (പ്രൈമറി വിഭാഗം) എന്നിവർ രൂപ കല്പന ചെയ്ത കവർ ചിത്രങ്ങളാണ് കലണ്ടറുകൾക്കായി തെരഞ്ഞെടുത്തത്.സി.ഇ.ഓ കെ.ആർ.രാധാകൃഷ്ണൻ നായർ,ഗുബൈബ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ,മാനേജിംഗ് കമ്മിറ്റി അംഗം ഹരിലാൽ,വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ,ഹെഡ്മിസ്ട്രസ് ശൈലജ രവി,ഇ.ടി.പ്രകാശ്, അനിൽ വാര്യർ എന്നിവർ സംബന്ധിച്ചു.കഴിഞ്ഞ ദിവസം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഗേൾസ് വിഭാഗത്തിനും സമാനമായ ക്ലാസ് സംഘടിപ്പിച്ചിരുന്നു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.