27 April 2024, Saturday

Related news

April 26, 2024
April 12, 2024
April 9, 2024
April 6, 2024
April 2, 2024
March 30, 2024
March 23, 2024
February 29, 2024
February 20, 2024
January 30, 2024

യുവകലാസാഹിതി അനുശോചന യോഗം സംഘടിപ്പിച്ചു

Janayugom Webdesk
ഷാര്‍ജ
December 12, 2023 8:26 pm

യുവകലാസാഹിതി ദുബായ് ഷാർജ അജ്മാൻ ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വച്ച് അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ കാനം രാജേന്ദ്രൻ അനുശോചന യോഗം നടന്നു. സിപിഐ എക്കാലവും പുലർത്തി പോന്ന അന്തസ്സും പ്രതിപക്ഷ ബഹുമാനവും നിറഞ്ഞ രാഷ്ട്രീയം എല്ലാകാലത്തും ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു കാനമെന്ന് ഇന്ത്യൻ അസോസിയേഷന്റെ നിയുക്ത പ്രസിഡൻറ് നിസാർ തളങ്കര അഭിപ്രായപ്പെട്ടു. കൃത്യ സമയങ്ങളിൽ കൃത്യമായ അഭിപ്രായങ്ങൾ പറയാൻ അദ്ദേഹം ഒരിക്കലും വൈമുഖ്യം കാട്ടിയില്ല എന്നും നിസാർ അഭിപ്രായപ്പെട്ടു.

 

വളരെ ചെറിയ പ്രായത്തിൽ ടിവിയും എം എന്നും അച്ചുതമേനോനുമടക്കമുള്ള നേതൃനിരയിൽ നിന്നും കിട്ടിയ പരിശീലനം എക്കാലത്തും കാനത്തിന്റെ സംഘടനാ വൈഭവത്തിന്റെ അടിസ്ഥാനമായിരുന്നു എന്ന് യുവകലാസാഹിതി യു എ ഇ സംഘടന കമ്മിറ്റികളുടെ കോഡിനേഷൻ സെക്രട്ടറി പ്രശാന്ത് ആലപ്പുഴ കാനത്തെ സ്മരിച്ചുകൊണ്ട് പറഞ്ഞു. സംഘടിത മേഖലകളിലേക്ക് ട്രേഡ് യൂണിയൻ പ്രവർത്തനം വ്യാപിപ്പിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമായിരുന്നു.

ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ശ്രീനാഥ് കാടഞ്ചേരി, നിയുക്ത ട്രഷറർ ഷാജി ജോൺ , നിയുക്ത ജോയിൻറ് സെക്രട്ടറിയും യുവകലാസാഹിതി നേതാവുമായ ജിബി ബേബി, പ്രമുഖ വ്യവസായിയായ ഹരികുമാർ , കെഎംസിസി നേതാവ് ഹാഷിം, മാസ് പ്രസിഡൻറ് വാഹിദ് നാട്ടിക, ഇൻകാസ് നേതാവ് രവീന്ദ്രൻ, ഐ എം സി സി നേതാവ് അഷ്റഫ്, യുവകലാസാഹിതി നേതാക്കളായ വിത്സൻ തോമസ്, സുഭാഷ് ദാസ് , ജെറോം, പ്രേംകുമാർ , വനിതാ കലാസാഹിതി നേതാവ് സിബി ബൈജു തുടങ്ങിയ നിരവധിപേർ കാനത്തെ അനുസ്മരിച്ചു. യുവകലാസാഹിതി യുഎഇ ജനറൽ സെക്രട്ടറി ബിജു ശങ്കർ ‚നേതാക്കളായ പ്രദീഷ് ചിതറ, അജി കണ്ണൂർ, സുബീർ, റോയ് നെല്ലിക്കോട്, പത്മകുമാർ , അഭിലാഷ്, അഡ്വ.സ്മിനു സുരേന്ദ്രൻ തുടങ്ങിയവർ അനുശോചന പരിപാടിയിൽ സംബന്ധിച്ചു.

Eng­lish Summary:Yuva Kala Sahithi orga­nized a con­do­lence meeting
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.