18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 28, 2023
July 2, 2022
June 30, 2022
June 29, 2022
June 18, 2022
June 16, 2022
June 10, 2022
June 4, 2022
June 1, 2022
May 24, 2022

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യില്ല

Janayugom Webdesk
കൊച്ചി
April 13, 2022 4:32 pm

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യില്ല. കാവ്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം എത്തിയില്ല. ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. സങ്കേതിക കാര്യങ്ങളും ചോദ്യം ചെയ്യലിന് തടസമായതായി അധികൃതർ അറിയിച്ചു.

കാവ്യ മാധവനെ ഇന്ന് രാവിലെ ചോദ്യം ചെയ്യാൻ തീരുമാനിച്ചെങ്കിലും അന്വേഷണ സംഘം അനിശ്ചിതത്വത്തിലായിരുന്നു. അന്തിമ തീരുമാനം കൈക്കൊള്ളാൻ ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്.

ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നത് കേസിന് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. പ്രൊജക്ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും ചില സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. എന്നാൽ ചോദ്യംചെയ്യൽ ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയാണെങ്കിൽ മാത്രമേ സഹകരിക്കൂവെന്നാണ് കാവ്യയുടെ നിലപാട്.

Eng­lish sum­ma­ry; Case of assault on actress; Kavya Mad­ha­van will not be ques­tioned today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.