നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കുകയാണ്. അതേസമയം കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുന്നതില്‍ നിയമപരമായി തടസമില്ലെന്നാണ് അന്വേഷണസംഘം കരുതുന്നത്. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സാവകാശം വേണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
ഹര്‍ജിയില്‍ ഇതുവരെ ഹൈക്കോടതി വിധി പറഞ്ഞിട്ടില്ല. കേസിന്റെ തുടര്‍നടപടികള്‍ക്ക് തല്‍ക്കാലത്തേക്ക് വേഗത കുറയ്ക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ഇന്ന് സാങ്കേതികമായി അന്വേഷണത്തിനുള്ള സമയ പരിധി അവസാനിക്കുമെങ്കിലും സിആര്‍പിസി 173(8) പ്രകാരം അന്വേഷണത്തിനു തടസമില്ല. കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്ന് തിങ്കളാഴ്ച വിചാരണ കോടതിയെ ക്രൈംബ്രാഞ്ച് അറിയിക്കും.
English Summary:Case of assault on actress; The time allowed by the court for further investigation will end today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.