Wednesday
11 Dec 2019

Fiction

ശരണാലയത്തിലേക്കുള്ള വഴി

മാറനാട് ശ്രീകുമാര്‍ കൊക്കിച്ചുമച്ചു കൊണ്ടിന്നലേം മുത്തശ്ശനു ണ്ടായിരുന്നതാണുമ്മറത്തിണ്ണയില്‍ നഗരത്തിനപ്പുറം ശരണാലയത്തിലാ ണിന്നുതൊട്ടിനിയുള്ള നാള്‍വരേക്കും മുത്തശ്ശനില്ലാത്തൊരീ വീടൊരിക്കലും വീടല്ല; വെറുമൊരു കൂരമാത്രം. മുത്തശ്ശനോതും കഥ വെറുംകഥയല്ല കഥകള്‍ക്കുമപ്പുറം കാര്യമുണ്ട് മുത്തശ്ശന്‍ മൂളുന്ന പാട്ടുകള്‍ക്കൊക്കെയും നേരുണ്ട് നെറിയുണ്ട് സത്യമുണ്ട് ഭൂതകാലത്തിലെയദ്ധ്വാനവേര്‍പ്പുകള്‍ പാട്ടിലും കഥയിലും കുടിയിരിപ്പൂ......

പൊട്ടുന്ന ചിനപ്പ്

ഷൈന്‍ ഷൗക്കത്തലി പ്രണയകവിതകള്‍ക്ക് വൃത്തവും താളവും മെഴുകിയുറപ്പിക്കാന്‍ നിന്നെ വിളിച്ചപ്പോള്‍ ഞാനോര്‍ത്തു ഞെട്ടറ്റ പുഷ്പത്തെ തിരികെയൊട്ടിക്കാന്‍ നോക്കുന്ന പൂന്തോട്ടത്തിലെ പെണ്‍കുട്ടിയെ. പ്രണയശൈലമായി പന്തീരാണ്ട് നീ ഉരുകിയൊഴുകുമ്പോള്‍ പ്രണയകവികള്‍ക്ക് നിന്റെ ചുവടുകള്‍ വൃത്തം പുഞ്ചിരി താളം. നീ ചിനപ്പായി പൊട്ടി വരുന്നതും കാത്ത്...

വിചാരണ

ജലജ പ്രസാദ് നിങ്ങള്‍ സ്വയം വരപ്പന്തലില്‍ വരണമാല്യം കാംക്ഷിച്ചിരിക്കുന്നവരല്ല. മറ്റാരേക്കാളും കേമനാണ് എന്ന തോന്നലും ഇപ്പോള്‍ നിങ്ങള്‍ക്കില്ല. എന്നെ റാണിയാക്കി വാഴുന്ന രാജാവിന്റെ സങ്കല്പ ലോകവുമില്ല നിന്റെ ചിന്തയില്‍.. നിങ്ങള്‍ 64 പേരല്ല ..! വരണമാല്യമല്ല, മരണമല്യമാണ് എന്റെ കയ്യിലെന്ന് നിങ്ങള്‍ക്കറിയാമെന്ന്...

നിന്‍ കാതില്‍ മൂളും മന്ത്രം

ഡോ. എം ഡി മനോജ് സംഗീതത്തിന്റെ ഭാഷയ്ക്ക് പ്രകൃതിയെയും പ്രണയത്തെയും ആഴത്തില്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ഏറെ പ്രിയമുള്ള പാട്ടുകള്‍ നമ്മളില്‍ മധുരാനുഭവങ്ങള്‍ തീര്‍ക്കുന്നത് ഈ പ്രകൃതിപ്രണയബന്ധ തീവ്രതയിലാണ്. ചലച്ചിത്രഗാനങ്ങള്‍ അവയിലെ വരികളും അതിന്റെ അന്തരംഗമറിയുന്ന സംഗീതവും ചേര്‍ന്ന് ലയഭാവമുണര്‍ത്തുമ്പോള്‍ ആസ്വാദനത്തിന്റെ ഒരു...

അവനും നിങ്ങളും

സതീഷ് ജി നായര്‍ അവന്റെ വഴിയിടങ്ങളില്‍ ചില്ലുകള്‍ വാരിവിതറിയും വഴിയതിരുകളില്‍ മുള്ളുകള്‍ തറപ്പിച്ചും അവന്‍ വരില്ലെന്ന് ഉറപ്പുവരുത്തിയിട്ടല്ലേ ചതിയുടെ മഷിപുരണ്ട കടലാസുകള്‍തുന്നിക്കെട്ടി നിങ്ങള്‍ പകയുടെ ചരിത്രമെഴുതാന്‍ തുടങ്ങിയത്? ചില്ലുകള്‍ പൂക്കളായി മാറിയും മുള്ളുകള്‍ വള്ളികളായി മാറിയും അവന് വഴിയൊരുക്കിയത് നിങ്ങള്‍ അറിഞ്ഞിരുന്നില്ല...

പ്രദോഷ ചിത്രങ്ങള്‍

എം ആര്‍ അനില്‍കുമാര്‍ അമ്മക്ക് പ്രായം എഴുപത്തിയെട്ട് ഏഴാം പേജിലെ ചരമ കോളത്തില്‍ എടുത്തു ചാടുന്നു അതിപ്രഭാതത്തില്‍ എഴുപത് കഴിഞ്ഞോര്‍ തന്‍ ബന്ധുമിത്രങ്ങള്‍ക്കൊപ്പം കണ്ണീരില്‍ കുളി, പ്രാര്‍ത്ഥന അമ്മയ്ക്ക് കോപം മൂക്കത്ത് മൂവന്തി നേരം മുറ്റത്തെ പ്ലാവില്‍ മൂങ്ങായിരുന്നൊന്ന് മൂളിയെന്നാല്‍ കാലന്‍കോഴി...

‘ന്നാ തൊടങ്ങാല്ലേ’

സുനിത ഗണേഷ് ഈ വെള്ളപൂശിയ ചുവരിനുള്ളില്‍ നിന്ന് സുഹൃത്തേ, എനിക്ക് നിന്നോട് പറയുവാന്‍ ഒന്നുമില്ല. വെറുതെ തുറന്നിട്ട ജാലകപ്പാളികളിലൂടെ ദൃഷ്ടി പായിച്ചു, കൈപ്പേച്ചിയിലൂടെ ദീര്‍ഘനിശ്വാസമെടുക്കാന്‍ ഞാന്‍ ആളല്ല. എന്റെ സമ്മര്‍ദ്ദിത മനോമുകുളങ്ങളില്‍ സുഗന്ധലേപനം പുരട്ടി, പുഷ്പിപ്പിക്കാന്‍ നിന്നെ ഞാന്‍ ഏല്പിച്ചിട്ടില്ല. പൂക്കാത്ത...

പെട്ടി സീറ്റ്

മഞ്ചു ഉണ്ണികൃഷ്ണന്‍ പെട്ടി സീറ്റാണ് പ്രൈവറ്റ് ബസ്സിന്റെ സിംഹാസനം അവിടെയിരുന്നാല്‍ കാഴ്ച്ചയുടെ ബിനാലെ . ഉമ്മറത്തിരുന്നാല്‍ മാത്രം കാണുന്നവ ചക്രം പിടിക്കുന്നവനെ കമ്പി കൂട്ടിലിട്ടിരിക്കുന്നു . ഇടം കൈ ഉയരത്തില്‍ പാട്ടുപെട്ടി , എന്നെ ചവിട്ടല്ലേ എന്ന് നെഞ്ചില്‍ കുറിപ്പുമായി ഗിയര്‍ബോക്‌സ്...

കഠാരകള്‍ മുളപൊട്ടുന്നു…

നിലമ്പൂര്‍ ഗോപാലകൃഷ്ണന്‍ ആകാശം നക്ഷത്രങ്ങളുടെ ചിരികളില്ലാത്ത മൗനത്തിന്റെ കനത്ത സമുദ്രം ഭൂമി ചുട്ടുപഴുത്ത ചിന്തകളുടെ ചുരം മഴ കത്തിയമര്‍ന്ന ചിതയില്‍ നിന്ന് കഠാരകള്‍ മുളപൊട്ടുന്നു മൃതദേഹങ്ങള്‍ പെയ്തുവീണ ചുവന്ന ഭൂമിയില്‍ കറുത്ത പുഷ്പ്പങ്ങളുടെ വരണ്ട ശവപ്പറമ്പ്.....

വഴിവിളക്കുകള്‍ ജ്വലിക്കട്ടെ

കലഞ്ഞൂര്‍ ഭാസ്‌ക്കരന്‍ ചരിത്രത്താളുകള്‍ മറിച്ചുനോക്കവെ കഴിഞ്ഞകാലത്തി- ന്നിരുണ്ട നാളുകള്‍ സവര്‍ണര്‍ സൃഷ്ടിച്ച മൃഗീയ നീതികള്‍ പാവം ജനങ്ങളെ നീചഗണങ്ങളായ് നികൃഷ്ടജീവിയായ് വിദ്യാലയങ്ങളില്‍ ക്ഷേത്രനടകളില്‍ ആട്ടിയോടിച്ചതും, മാറുമയ്ക്കാന- നുവദിക്കാതന്നു കീഴാള സ്ത്രീകളെ- യാസ്വാദ്യവസ്തുവായ് ക്രൂരവിനോദമായ് നോക്കിരസിച്ചതും, പ്രാകൃതമായമു- ലക്കരമേകുവാന്‍ പണ്ടൊരു നങ്ങേലി സങ്കോചമെന്നിയെ...