27 April 2024, Saturday

Related news

April 9, 2024
March 6, 2024
February 20, 2024
February 19, 2024
February 5, 2024
February 1, 2024
January 5, 2024
December 20, 2023
December 12, 2023
September 29, 2023

2023 ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ശ്രീശങ്കറിന് അര്‍ജുന

Janayugom Webdesk
ന്യൂഡല്‍ഹി
December 20, 2023 10:58 pm

2023 ലെ ദേശീയ കായിക പുരസ്കാരങ്ങള്‍ കായികമന്ത്രാലയം പ്രഖ്യാപിച്ചു. മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീശങ്കറിനെയും ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയെയും അര്‍ജുന അവാര്‍ഡിന് തിരഞ്ഞെടുത്തു. ഇരുവരുമുള്‍പ്പെടെ 26 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ്. സാത്വിക് സായിരാജ് റാങ്കിറെഡി ചിരാഗ് ഷെട്ടി സഖ്യത്തിനാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം. ജനുവരി ഒമ്പതിന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. 

2022 ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും 2022ലെ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിലും രാജ്യത്തിനായി വെള്ളി മെഡല്‍ നേടിയ താരമാണ്. ഈ വര്‍ഷം ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും വെള്ളി. അതേസമയം ലൈഫ്‌ടൈം വിഭാഗത്തില്‍ ഇന്ത്യന്‍ കബഡി ടീമിന്റെ പരിശീലകന്‍ ഇ ഭാസ്‌കരന് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ്. നിലവില്‍ ബെംഗളൂരു സായിയില്‍ ഹൈ പെര്‍ഫോമന്‍സ് കോച്ചായി സേവനമനുഷ്ടിക്കുന്നു. 2009 മുതല്‍ ദേശീയ ടീമിനൊപ്പമുണ്ട്. 2023 ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ പരിശീലിപ്പിച്ചു. 2010ല്‍ പുരുഷന്മാരുടെ ടീമിനും 2014ല്‍ വനിതാ ടീമിനും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിക്കൊടുത്തു. പ്രോ കബഡി ലീഗില്‍ യു മുംബെയെ ഒരിക്കല്‍ ചാമ്പ്യന്മാരും രണ്ടുവട്ടം റണ്ണറപ്പുകളുമാക്കി. 

അര്‍ജുന അവാര്‍ഡ് നേടിയവര്‍: ഓജസ് പ്രവീണ്‍, ആതിഥി ഗോപിചന്ദ് (അമ്പെയ്ത്ത്), എം. ശ്രീശങ്കര്‍ (അത്‌ലറ്റിക്‌സ്), പാറുല്‍ ചൗധരി, മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്സിങ്), ആര്‍. വൈശാലി (ചെസ്), മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗര്‍വാല (അശ്വാഭ്യാസം), ദിവ്യകൃതി സിങ് (അശ്വാഭ്യാസം), ദീക്ഷ ദാഗര്‍ (ഗോള്‍ഫ്), കൃഷന്‍ബഹദൂര്‍ പഥക് (ഹോക്കി), പുക്രംബം സുശീല ചാനു (ഹോക്കി), പവന്‍ കുമാര്‍ (കബഡി), റിതു നേഗി (കബഡി), നസ്രീന്‍ (ഖോഖോ), പിങ്കി (ലോണ്‍ ബോള്‍സ്), ഐശ്വരി പ്രതാപ് സിങ് തോമര്‍ (ഷൂട്ടിങ്, ഇഷ സിങ് (ഷൂട്ടിങ്), ഹരീന്ദര്‍ പാല്‍ സിങ് (സ്‌ക്വാഷ്), ഐഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്), സുനില്‍ കുമാര്‍ (ഗുസ്തി), അന്തിം പംഗല്‍ (ഗുസ്തി), നോറെം റോഷിബിന ദേവി (വൂഷു), ശീതള്‍ ദേവി (പാരാ അമ്പെയ്ത്ത്), ഇല്ലൂരി അജയ് കുമാര്‍ റെഡ്ഡി (അന്ധ ക്രിക്കറ്റ്), പ്രാചി യാദവ് (പാരാ കനോയിങ്). ഡിസംബര്‍ 13 ന് സര്‍ക്കാര്‍ സമിതിയാണ് കായികതാരങ്ങളെ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്തത്. റെഗുലര്‍ വിഭാഗത്തില്‍ അഞ്ച് പരിശീലകര്‍ക്കും ലൈഫ് ടൈം വിഭാഗത്തില്‍ മൂന്ന് പേര്‍ക്കും ദ്രോണാചാര്യ അവാര്‍ഡിന് മന്ത്രാലയം അനുമതി നല്‍കി. ലൈഫ് ടൈം വിഭാഗത്തിലെ ധ്യാന്‍ചന്ദ് പുരസ്‌കാരം മൂന്ന് പേര്‍ക്ക് നല്‍കും. മികച്ച പരിശീലകര്‍ക്കുള്ള

ദ്രോണാചാര്യ അവാര്‍ഡ് (റെഗുലര്‍ വിഭാഗം): ലളിത് കുമാര്‍ (ഗുസ്തി), ആര്‍ ബി രമേഷ് (ചെസ്), മഹാവീര്‍ പ്രസാദ് സൈനി (പാരാ അത്ലറ്റിക്സ്), ശിവേന്ദ്ര സിങ്, (ഹോക്കി), ഗണേഷ് പ്രഭാകര്‍ (മല്ലകാമ്പ്). മികച്ച പരിശീലകര്‍ക്കുള്ള

ദ്രോണാചാര്യ അവാര്‍ഡ് (ലൈഫ് ടൈം വിഭാഗം): ജസ്‌കിരത് സിങ് ഗ്രെവാള്‍ (ഗോള്‍ഫ്), ഇ. ഭാസ്‌കരന്‍ (കബഡി), ജയന്ത കുമാര്‍ പുഷിലാല്‍ (ടേബിള്‍ ടെന്നീസ്). മേജര്‍ ധ്യാന്‍ചന്ദ് ലൈഫ് ടൈം അവാര്‍ഡ്: കവിത സെല്‍വരാജ് (കബഡി), മഞ്ജുഷ കന്‍വാര്‍ (ബാഡ്മിന്റണ്‍), വിനീത് കുമാര്‍ ശര്‍മ (ഹോക്കി).

Eng­lish Sum­ma­ry: Nation­al Sports Awards 2023 announced: Sreesankar to Arjuna

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.