29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 29, 2025
April 27, 2025
April 26, 2025
April 22, 2025
April 18, 2025
April 17, 2025
April 16, 2025
April 14, 2025
April 10, 2025
April 10, 2025

പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താത്തില്‍ പ്രതിഷേധവുമായി ചെന്നിത്തല; പരാതിയുമായി സോണിയ ഗാന്ധിക്ക് മുന്നില്‍

Janayugom Webdesk
തിരുവനന്തപുരം
August 21, 2023 4:18 pm

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് പരാതി നല്‍കുന്നു രമേശ് ചെന്നിത്തല. തന്‍റെ അതൃപ്തി കേന്ദ്ര നേതൃത്വത്തെ നേരിട്ടറിയിക്കാനാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം.സംസ്ഥാന സംഘടനാ ചുമതല നല്‍കിയാല്‍ ഏറ്റെടുക്കില്ലെന്നും ചെന്നിത്തല സോണിയ ഗാന്ധിയെ അറിയിക്കും.

എന്നാല്‍ പ്രവര്‍ത്തക സമിതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നേതാക്കള്‍ പരസ്യ പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിലെ ഏറ്റവും ഉയര്‍ന്ന സഘടനാ വേദിയായ പ്രവര്‍ത്തകസമിതയിലേക്കുളുള അംഗങ്ങളുടെ പട്ടിക പാര്‍ട്ടി പ്രസിഡന്‍റ് മല്ലീകാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചത്. 39 അംഗ സമിതിയില്‍ കേരളത്തില്‍ നിന്ന് എ കെ ആന്‍റണി, കെ സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവര്‍ ഉള്‍പ്പെട്ടു.32 അംഗ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലാണ് രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തിയത്.

പ്രവര്‍ത്തക സമിതയില്‍ നിന്നും തംരം താഴ്ത്തിയതിലാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. തരൂരിനെ പ്രവര്‍ത്തക സമിതി അംഗമായി ഉയര്‍ത്തിയത് ചെന്നിത്തലയെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്.ഉമ്മൻചാണ്ടിയുടെ നിര്യാണത്തോടെയുണ്ടായ ഒഴിവിൽ തന്നെ പരിഗണിക്കുമെന്ന്‌ ചെന്നിത്തല ഉറച്ച്‌ വിശ്വസിച്ചിരുന്നു. 

ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യവും അഖിലേന്ത്യ നേതൃത്വവുമായുള്ള അടുപ്പവും തുണയ്‌ക്കുമെന്നായിരുന്നു പ്രതീക്ഷ. പ്രവർത്തക സമിതിയുടെ വാതിൽ തനിക്കുനേരെ കൊട്ടിയടച്ചതിൽ കടുത്ത രോഷത്തിലാണ്‌ ചെന്നിത്തല. 19 വർഷമായി സ്ഥിരം ക്ഷണിതാവായ തന്നെ പ്രവര്‍ത്തകസമിതിയില്‍ ഉൾപ്പെടുത്താത്തതിലുള്ള നീരസം ചെന്നിത്തലയക്ക് ശരിക്കും ഉണ്ട് .2004 മുതൽ പ്രവർത്തക സമിതിയിൽ ക്ഷണിതാവായ ചെന്നിത്തലയ്‌ക്ക്‌ അർഹമായ അംഗീകാരം നൽകേണ്ടിയിരുന്നെന്ന അഭിപ്രായം മുതിർന്ന നേതാക്കൾക്കിടയിലുമുണ്ട്‌.

Eng­lish Summary:
Chen­nitha­la protest­ed against being includ­ed in the work­ing com­mit­tee; In front of Sonia Gand­hi with a complaint

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.