26 April 2024, Friday

കോഴി പക്ഷിയോ അതോ മൃഗമോ;ഗുജറാത്ത് ഹൈക്കോടതിക്ക് മുന്നില്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 31, 2023 4:50 pm

മാങ്ങയാണോ,അതോ മാങ്ങാണ്ടിയാണോ ആദ്യമുണ്ടായത് എന്ന പോലെ കോഴിയാണോ, കോഴിമുട്ടയാണോ ആദ്യം ഉണ്ടായതെന്ന ചോദ്യം നാട്ടിന്‍ പുറങ്ങളിലുള്‍പ്പെടെ സര്‍വ്വസാധാരണമായി കേട്ടുവരുന്ന ചോദ്യമാണ്. ഇതിന്‍റെ ഉത്തരം വലിയ ബുദ്ധിമുട്ടാണ് കണ്ടുപിടിക്കാന്‍ . ഗുജറാത്ത് ഹൈക്കോടതിയിലും ഇതുപോലെ ഒരു ചോദ്യം ഉയര്‍ന്നിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

കോഴി പക്ഷിയാണോ, അതോ മൃഗഗമാണോ എന്നതാണ് ഉയര്‍ന്നിരിക്കുന്ന ചോദ്യം.കടകളില്‍ കോഴിയെ കൊല്ലുന്നതിനെതിരെസമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഇത്തരമൊരു ചോദ്യവും,ചര്‍ച്ചയും ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. പ്രാദേശിക കോഴിക്കടകളില്‍ അല്ല കശാപ്പുശാലകളില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതയില്‍ രണ്ട് പൊതുതാല്‍പര്യ ഹര്‍ജികള്‍ വന്നതോടെയാണ് ഗുജറാത്തിലെ കോഴിക്കടകളുടെ ഭാവി വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

ഹര്‍ജികള്‍ ജഡ്ജിമാര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.കോഴികളെ മൃഗമായി കണക്കാക്കണോ വേണ്ടയെ എന്നു തീരുമാനിക്കുക. അനിമല്‍ വെല്‍ഫയര്‍ ഫൗണ്ടേഷനും അഹിംസ മഹാ സംഘവുമാണ് വിവിധ നിയമങ്ങളും അറവുശാലകളുടെ ശരിയായ പ്രവര്‍ത്തനത്തിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളും നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മൃഗങ്ങളെ കടകളിൽ കൊല്ലരുതെന്നും അത് നിയമങ്ങൾ ലംഘിക്കുകയും ശുചിത്വ നിലവാരത്തെ ബാധിക്കുകയും ചെയ്യുന്നതിനാൽ, ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സിവിൽ ബോഡികൾ — പ്രത്യേകിച്ച് സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ — നിരവധി കടകൾ അടച്ചുപൂട്ടി. അതേസമയം, വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക കോഴിക്കട ഉടമകൾ, തങ്ങളുടെ കടകൾ എത്രയും വേഗം തുറക്കുമെന്ന പ്രതീക്ഷിലുമാണവര്‍ .

Eng­lish Summary:
chick­en A bird or an ani­mal; before the Gujarat High Court 

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.