April 1, 2023 Saturday

Related news

February 15, 2023
February 6, 2023
February 5, 2023
February 5, 2023
February 4, 2023
February 3, 2023
January 30, 2023
December 22, 2022
November 24, 2022
October 8, 2022

ശൈശവ വിവാഹം: 1800 പേര്‍ അറസ്റ്റില്‍

Janayugom Webdesk
ഗുവാഹട്ടി
February 3, 2023 4:53 pm

ശൈശവ വിവാഹത്തിനെതിരെ അസമില്‍ നടക്കുന്ന തീവ്രയജ്ഞത്തിന്റെ ഭാഗമായി 1800 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മ്മ അറിയിച്ചു. ശൈശവ വിവാഹ നിരോധന നിയമത്തിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്നവരെയാണ് സംസ്ഥാനവ്യാപകമായി അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ ക്ഷമിക്കാന്‍ കഴിയാത്തതും ക്രൂരവുമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കരെ കര്‍ശന നടപടിയെടുക്കണമെന്നാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും ഹിമന്ത വിശ്വ ശര്‍മ്മ ട്വീറ്റിലൂടെ അറിയിച്ചു.

ശൈശവ വിവാഹത്തിനെതിരെ സംസ്ഥാനതലത്തില്‍ തീവ്രയജ്ഞം നടത്തുമെന്ന് കഴിഞ്ഞ മാസം 23നാണ് ഹിമന്ത വിശ്വ ശര്‍മ്മ അറിയിച്ചത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമം അനുസരിച്ച് 14 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവരെയാണ് അറസ്റ്റ് ചെയ്യുക. 14–18 വയസിന് ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവരെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരവും അറസ്റ്റ് ചെയ്യും.

ശൈശവ വിവാഹവുമായ ബന്ധപ്പെട്ട 4004 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ധുബ്രി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. 370 എണ്ണം. മുസ്ലിം സമുദായക്കാര്‍ക്കിടയിലാണ് ശൈശവ വിവാഹം കൂടുതലായി നടക്കുന്നത്. എന്നാല്‍ ഏതെങ്കിലും മതവിഭാഗങ്ങളെ ലക്ഷ്യമിട്ടല്ല സര്‍ക്കാര്‍ നടപടിയെന്നും ഹിമന്ത ബിശ്വ ശര്‍മ്മ നേരത്തെ പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: Child mar­riage: 1800 arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.