5 May 2024, Sunday

Related news

May 4, 2024
April 16, 2024
April 13, 2024
April 11, 2024
April 9, 2024
February 7, 2024
January 8, 2024
January 7, 2024
December 24, 2023
December 12, 2023

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

Janayugom Webdesk
ശ്രീനഗര്‍
May 9, 2022 8:40 am

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ വധിച്ചു. ഒമ്പത് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.

കഴിഞ്ഞ ദിവസം അനന്തനാഗിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുൾ മുജാഹീദ്ദീൻ ഭീകരൻ അഫ്റഫ് മൗൾവി ഉൾപ്പെടെ മൂന്ന് ഭീകരരെയാണ് വധിച്ചത്. അമർനാഥ് യാത്രയ്ക്കായുള്ള വഴിയിലാണ് ഏറ്റുമുട്ടൽ നടന്നത്. സുരക്ഷ സംവിധാനങ്ങൾ സൈന്യം വിലയിരുത്തി വരുന്നതിനിടെയാണ് പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചത്.

Eng­lish summary;Clashes in Jam­mu and Kash­mir; Two ter­ror­ists were killed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.