15 November 2024, Friday
KSFE Galaxy Chits Banner 2

Related news

July 7, 2024
March 26, 2024
January 18, 2024
August 30, 2023
August 20, 2023
February 8, 2023
August 23, 2022
August 20, 2022
August 12, 2022
August 11, 2022

കാലാവസ്ഥാ വ്യതിയാനം; മരണനിരക്ക് ആറിരട്ടി വര്‍ധിക്കുന്നു

Janayugom Webdesk
ബെയ്‍ജിങ്
August 11, 2022 10:17 pm

കാലാവസ്ഥാ വ്യതിയാനം മരണനിരക്ക് ആറിരട്ടി വര്‍ധിപ്പിക്കുമെന്ന് പഠനം. അമിതമായ ചൂട് മരണനിരക്ക് ഉയരാന്‍ കാരണമാകുമെന്ന് ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. രാത്രിയിലെ അന്തരീക്ഷ താപനില ഉറക്കത്തെ ബാധിക്കുമെന്നും യുഎസിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. കുറഞ്ഞ ഉറക്കം രോഗപ്രതിരേ­ാധ സംവിധാനത്തെ തകരാറിലാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വിട്ടുമാറാത്ത രോഗങ്ങള്‍, മാനസിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. 2090 ഓടെ കിഴക്കന്‍ ഏഷ്യയിലെ 28 നഗരങ്ങളില്‍ രാത്രിയിലെ അന്തരീക്ഷ താപനില 20.4 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 39.7 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരും. ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും അമിതമായ ചൂട് മറ്റ് രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

ശരാശരി ദെെംദിന താപനിലയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ക്കനുസരിച്ച് മരണനിരക്ക് നിലവില്‍ പ്രവചിക്കപ്പെട്ടതിനേക്കാള്‍ വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. രാത്രിയില്‍ താപനില വര്‍ധിക്കുന്നതിന്റെ അപകടസാധ്യതകള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നതായി നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ യുക്യാങ് ഷാങ് പറഞ്ഞു. ചൂടുള്ള രാത്രികളുടെ ആവൃത്തിയും ശരാശരി തീവ്രതയും 2100 ഓടെ യഥാക്രമം 30, 60 ശതമാനമായി ഉയരുമെന്നും പഠനം പറയുന്നു. 1980 നും 2015 നും ഇടയില്‍ ചെെന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലെ 28 നഗരങ്ങളിലെ അമിത ചൂട് മൂലമൂള്ള മരണനിരക്കും സംഘം കണക്കാക്കി. 2016നും 2100നും ഇടയില്‍ അമിതമായ ചൂടുള്ള രാത്രികള്‍ കാരണമുണ്ടാകുന്ന മരണസാധ്യത ആറിരട്ടിയായി വര്‍ധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

കാലാവസ്ഥാ വ്യതിയാന മാതൃകകൾ നിർദ്ദേശിക്കുന്ന ദൈനംദിന ശരാശരി ചൂടിൽ നിന്നുള്ള മരണ സാധ്യതയേക്കാൾ വളരെ കൂടുതലാണ് ഈ പ്രവചനം. താപനിലയിലെ പ്രാദേശിക വ്യത്യാസങ്ങൾ രാത്രികാല താപനിലയിലെ വ്യതിയാനങ്ങൾക്കും കാരണമാകു­ന്നു­ണ്ടെ­ന്നും ഗവേഷകർ കണ്ടെത്തി. ഏറ്റവും കുറഞ്ഞ ശരാശരി താപനിലയുള്ള പ്രദേശങ്ങളിൽ ഏറ്റവും വലിയ താപന സാധ്യതയുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങളെ ചെറുക്കുന്നതിന് കാര്യക്ഷമമായ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ രൂപകല്പന ചെയ്യണമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. ഭാവിയിലെ ഉഷ്ണതരംഗ മുന്നറിയിപ്പ് സംവിധാനങ്ങള്‍ രൂപകല്പന ചെയ്യുമ്പോള്‍ രാത്രിയിലെ അന്തരീക്ഷ താപനില നില കൂടി കണക്കിലെടുക്കണം. ആരോഗ്യപരമായി ദുര്‍ബലരായ വിഭാഗങ്ങളെയും എയര്‍കണ്ടിഷണറുകളുടെ അധിക ചെലവ് താങ്ങാന്‍ കഴിയാത്ത താഴ്ന്ന വരുമാനമുള്ള വിഭാഗങ്ങളെയും പരിഗണിച്ചുവേണം ഉഷ്ണതരംഗ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും തയാറാക്കേണ്ടതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: Cli­mate change will increase the death rate six times, study says
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.