26 April 2024, Friday

Related news

March 26, 2024
January 18, 2024
August 30, 2023
August 20, 2023
February 8, 2023
August 23, 2022
August 20, 2022
August 12, 2022
August 11, 2022
July 23, 2022

ഡല്‍ഹിയില്‍ പ്രതിദിനം ആറ് ബലാത്സംഗം

Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2022 9:42 pm

രാഷ്ട്രതലസ്ഥാനമായ ഡല്‍ഹിയില്‍ പ്രതിദിനം ആറ് ബലാത്സംഗങ്ങള്‍ നടക്കുന്നതായി കണക്കുകള്‍. ഈ വര്‍ഷം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 17 ശതമാനം വര്‍ധനയുണ്ടായി. ബലാത്സംഗക്കേസുകളില്‍ 99 ശതമാനത്തിലും ഇരയ്ക്ക് പരിചയമുള്ളവരാണ് പ്രതികളെന്നും ഡല്‍ഹി പൊലീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2021 ജനുവരി ഒന്ന് മുതല്‍ ജൂലൈ 15ന് വരെ സ്ത്രീകൾക്കെതിരെയുള്ള 6747 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2022 ൽ അത് 7,887 ആയി ഉയർന്നു. ഈ വർഷം ജൂലൈ വരെ മാത്രം 1,189 പീഡനകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ഇത്‌ 1,133 ആയിരുന്നു. 70 ശതമാനം കേസുകളിലും കുടുംബത്തിലുള്ളവരോ സുഹൃത്തുക്കളോ ആണ് പ്രതികളെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ സുമന്‍ നല്‍വ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട 1480 കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷമിത് 1,244 ആയിരുന്നു. സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ 17 ശതമാനമാണ് വർധന. കഴിഞ്ഞ വർഷത്തെക്കാൾ 317 കേസുകൾ വര്‍ധിച്ച് ഈ വർഷം ഇതുവരെ 2,197 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് 2021 ല്‍ 2,096 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ വർഷം അത് 2,704 കേസുകളായി ഉയർന്നു. സ്‌ത്രീധന മരണങ്ങൾ 69 ൽനിന്ന്‌ 72 ആയി കൂടി. അതേസമയം പരാതികൾ നൽകുന്നതു വർധിച്ചതു കൊണ്ടാണ് കേസുകളിലെ വർധനയെന്നും പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: Six rapes per day in Delhi
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.