8 May 2024, Wednesday

കൊച്ചിന്‍ കാന്‍സര്‍ സെന്‍റര്‍; 928 കോടിയുടെ വികസനരേഖ സമര്‍പ്പിച്ചു

Janayugom Webdesk
കളമശ്ശേരി
September 28, 2021 1:50 pm

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച് സെന്‍റര്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനുള്ള സമഗ്ര വികസന രൂപരേഖ സര്‍ക്കാറിന് സമര്‍പ്പിച്ചു. കൂടുതല്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാനായി വിവിധ സംവിധാനങ്ങള്‍ ഒരുക്കാനും ചികിത്സ നിര്‍ണയത്തിനുള്ള നൂതന ഉപകരണങ്ങള്‍ക്കുമായി 928 കോടി രൂപ ചെലവുവരുന്ന വികസനരേഖയാണ് സമര്‍പ്പിച്ചത്. ഇടുക്കി, പാലക്കാട്, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഉപകേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതിരേഖയില്‍ നിര്‍ദേശമുണ്ട്. ഇതുവഴി ആശുപത്രിയിലെ തിരക്ക് 40 ശതമാനം കുറക്കാനാകുമെന്ന് ഡയറക്ടര്‍ ഡോ. പി.ജി. ബാലഗോപാല്‍ പറഞ്ഞു.

ഉപകേന്ദ്രങ്ങളില്‍ തുടര്‍പരിചരണത്തിനുള്ള സൗകര്യം, ഡേകെയര്‍ കീമോതെറപ്പി, ടെലിമെഡിസിന്‍, ഓപറേഷന്‍ തിയറ്റര്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും. രോഗികള്‍ക്കായി മൊബൈല്‍ ആപ് അടുത്തമാസം മുതല്‍ ആരംഭിക്കും. ഇതുവഴി രോഗികള്‍ക്ക് ഡോക്ടറുമായി വീട്ടിലിരുന്ന് ചികിത്സ തേടാനാകുമെന്നും പറഞ്ഞു. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിലെ രണ്ട്‌ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റിനെയും ഒരു മെഡിക്കല്‍ ഓങ്കോളജിസ്റ്റിനെയും ബോണ്ട് അടിസ്ഥാനത്തില്‍ ഉടന്‍ നിയമിക്കും. കരാര്‍ അടിസ്ഥാനത്തില്‍ ഒരു പാത്തോളജിസ്റ്റ്, അനസ്‌തെറ്റിസ്റ്റ്, സ്പീച് പാത്തോളജിസ്റ്റ് എന്നിവരെ അടുത്ത മാസം നിയമിക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു.

ENGLISH SUMMARY:Cochin Can­cer Cen­ter; 928 crore devel­op­ment doc­u­ment submitted
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.