26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025

ബംഗാളില്‍ വീണ്ടും സംഘര്‍ഷം; ട്രെയിന്‍ തകര്‍ത്തു

Janayugom Webdesk
June 12, 2022 11:27 pm

പശ്ചിമബംഗാളില്‍ വീണ്ടും സംഘര്‍ഷം. നാദിയ ജില്ലയിലെ ബെതുവാധ്വരിയില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ അടിച്ചുതകര്‍ത്തു. ഏതാനും വ്യാപാരസ്ഥാപനങ്ങള്‍ക്കുനേരെയും അക്രമമുണ്ടായതായി പൊലീസ് അറിയിച്ചു. മേഖലയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിട്ടുണ്ട്. നോര്‍ത്ത് 24 പര്‍ഗാനസ്, മൂര്‍ഷിദാബാദ് ജില്ലകളിലും സംഘര്‍ഷമുണ്ടായി. ഹൗറയില്‍ കര്‍ഫ്യൂ തുടരുകയാണ്. ഇതുവരെ 53 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
പ്രവാചകനിന്ദയ്ക്കെതിരെ പ്രതിഷേധം നടത്തിയ രണ്ടുപേര്‍ വെടിയേറ്റ് മരിച്ച റാഞ്ചി ഇന്നലെയും സംഘര്‍ഷഭരിതമായിരുന്നു. നഗരത്തില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. രണ്ടുദിവസത്തിനുശേഷം ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നിട്ടുണ്ട്.
ജമ്മുവിലെ ഭദേര്‍വയില്‍ മൂന്നാംദിവസവും കര്‍ഫ്യൂ തുടരുകയാണ്. ഇവിടെ ഇന്നലെയും സുരക്ഷാ സൈന്യത്തിനുനേര്‍ക്ക് കല്ലേറുണ്ടായി. 

Eng­lish Sum­ma­ry: Con­flict in Ben­gal again; The train crashed

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.