28 April 2024, Sunday

Related news

April 1, 2023
December 12, 2022
November 29, 2022
October 4, 2022
June 1, 2022
May 20, 2022
May 19, 2022
May 13, 2022
May 5, 2022
May 3, 2022

പ്രശാന്ത് കിഷോറിന് ആശംസകളുമായി നവ്ജ്യോത് സിംഗ്സിദ്ധു

Janayugom Webdesk
ന്യൂഡല്‍ഹി
May 3, 2022 10:50 am

പുതിയ നീക്കങ്ങള്‍ നടത്താന്‍ പോവുകയാണെന്ന പ്രശാന്ത് കിഷോറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ആശംസയുമായി കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദു.നല്ല തുടക്കം എല്ലായ്പ്പോഴും നല്ല പര്യവസാനം ഉണ്ടാക്കുന്നുവെന്നാണ് സിദ്ദുവിന്റെ ആശംസ.

കോണ്‍ഗ്രസ് പ്രവേശനം നിരസിച്ചതിന് പിന്നാലെ യഥാര്‍ഥ മാസ്റ്റേഴ്‌സിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രശാന്ത് ഇട്ട ട്വീറ്റ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിദ്ദു ആശംസയുമായി രംഗത്തെത്തിയത്. പുതിയ തുടക്കത്തിലേക്ക് കടക്കുന്നുവെന്ന് പറഞ്ഞ പ്രശാന്ത് ഇതിനുവേണ്ടി തന്റെ സ്ഥലമായ ബിഹാറിലേക്ക് പോകുന്നതായും വ്യക്തമാക്കിയിരുന്നു.

ജനാധിപത്യത്തിന്റെ അര്‍ഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുള്ള എന്റെ അന്വേഷണം 10 വര്‍ഷത്തെ റോളര്‍കോസ്റ്റര്‍ യാത്രയിലേക്ക് നയിച്ചു. യഥാര്‍ത്ഥ മാസ്റ്റേഴ്സിലേക്ക് പോകാനുള്ള സമയമായി. ജനങ്ങളുടെ സദ്ഭരണത്തിലേക്കുള്ള പാതയും പ്രശ്നങ്ങളും നന്നായി മനസ്സിലാക്കാനുള്ള തുടക്കം ബീഹാറില്‍ നിന്ന്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ജന്‍സൂരജ് എന്ന് ഹിന്ദിയില്‍ കുറിച്ചുകൊണ്ടാണ് പ്രശാന്തിന്റെ ട്വീറ്റ് അവസാനിച്ചത്. ഇത് പുതിയ പാര്‍ട്ടിയുടെ തുടക്കമാണോയെന്ന ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നു. പ്രശാന്തിന് ആശംസയുമായി സിദ്ദു എത്തിയതോടെ ചര്‍ച്ച പുതിയ വഴിയിലേക്ക് കടന്നിരിക്കുകയാണ്. പ്രശാന്തും സിദ്ദുവും കൈകോര്‍ക്കുമോ എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്ന കാര്യം

Eng­lish Summary:Congratulations to Prashant Kishore Navjot Singh Sidhu

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.