19 April 2024, Friday

Related news

April 18, 2024
April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024
April 10, 2024

കോണ്‍ഗ്രസിന് വയനാട്, കണ്ണൂര്‍ , ആലപ്പുഴ കീറാമുട്ടിയാകുന്നു

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
March 3, 2024 11:57 am

ബിജെപി അധികാരത്തില്‍ എത്താതിരിക്കാന്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി ശക്തമായ നിലപാട് സ്വീകരിക്കുന്ന സിപിഐയുടെ ദേശീയനേതാവ് കൂടിയായ ആനിരാജ മത്സരിക്കുന്ന വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുന്നതിലെ അനൗചിത്യവും, രാഷ്ട്രീയ ധര്‍മ്മികതയും കോണ്‍ഗ്രസ് ദേശീയ തലത്തില്‍ സജീവചര്‍ച്ചയായിരിക്കെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ വരില്ലെന്ന സൂചനയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

എന്നാല്‍ രാഹുല്‍ കേരളത്തിലെ വയനാട്ടില്‍ തന്നെ മത്സരിക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് കെ .സുധാകരനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും അടക്കമുള്ള കേരളത്തിലെ നേതാക്കള്‍ക്കുള്ളത് . ബിജെപി വീണ്ടും ഭരണത്തിലെത്തിയാല്‍ തങ്ങളെ വീണ്ടും വേട്ടയാടുമെന്ന ഭയപ്പാടിലാണ് ബഹുഭൂരിപക്ഷം വരുന്ന അഖിലേന്ത്യ കോണ്‍ഗ്രസ് നേതാക്കള്‍ക്കമുള്ളത് . സോണിയ അടക്കമുള്ള നേതാക്കള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നില്‍ എത്തേണ്ട സാഹചര്യമുണ്ടായി.അതു ഉണ്ടാകരുതെന്ന നിലപാടിലാണ് അവര്‍ . അതിനാല്‍ യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്ത്യാ മുന്നണിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ്

ഡല്‍ ഹിയിലും മറിച്ചുള്ള നിലപാടിലല്ല. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മന്ത്രിമാര്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നടത്തിയ പ്രക്ഷോഭത്തിന് സംസ്ഥാന കോണ്‍ഗ്രസ് മുഖം തിരിഞ്ഞ സമീപനം സ്വീകരിച്ചപ്പോഴും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ കേരളത്തെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യാമുന്നണിയുടെ പ്രധാന നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് ശരിയല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അഖിലേന്ത്യ നേതൃത്വം. കേരളത്തില്‍ ഇടതുപക്ഷത്തിന് ശക്തമായ രാഷട്രീയ അടിത്തറയുണ്ട്. ഇവിടെ ബിജെപി ഒരിക്കലും സ്വാധീനം ചെലുത്താന്‍ കഴിയില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാനരാഷട്രീയ ശത്രു ബിജെപിയാണ്. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിയെ നേരിട്ട് വിജയിക്കുയാണ് രാഹുല്‍ ചെയ്യേണ്ടതെന്ന നിലപാടിലാണ് അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും. എന്നാല്‍ സംസ്ഥാനത്തെ ബിജെപിക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കുന്ന സംസ്ഥാന കോണ്‍ഗ്രസിന് രാഹുല്‍ കേരളത്തില്‍ തന്നെ മത്സരിക്കണെന്നാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാത്ത സാഹചര്യത്തില്‍ സീറ്റ് തര്‍ക്കം രൂക്ഷമായിരിക്കുകയാണ് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, ആലപ്പുഴയില്‍ എ എം ആരിഫിനോട് പരാജയപ്പെട്ട മുന്‍ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ ഷനിമോള്‍ ഉസ്മാന്‍ എന്നിവര്‍ സീറ്റിനായി ശ്രമിക്കുന്നു. എന്നാല്‍ പ്രദേശത്തെ കോണ്‍ഗ്രസുകാരില്‍ വന്‍ അമര്‍ഷമാണുണ്ടായിരിക്കുന്നത്. ടി സിദ്ധിഖിന്റെ പേരും ചിലര്‍ ഉയര്‍ത്തുന്നു. കഴിഞ്ഞ പ്രാവശ്യം രാഹുല്‍ ഗാന്ധിക്ക് വേണ്ടി സിദ്ധിഖ് മാറി കൊടുത്തതാണെന്നു ചിലര്‍ വാദിക്കുന്നു. വയനാട്കൂടാതെ ആലപ്പുഴ, കണ്ണൂർ സീറ്റുകളിലും തർക്കമുണ്ട്‌. കെപിസിസി സ്ക്രീനിങ്‌ കമ്മിറ്റി ആലപ്പുഴയിലും വയനാട്ടിലും ആരുടെയും പേര്‌ നിർദേശിച്ചിട്ടില്ല.

കഴിഞ്ഞ പ്രാവശ്യം തോറ്റ ഷാനിമോള്‍ക്ക് ആലപ്പുഴ വേണ്ടെന്ന നിലപാടിലാണ്. കെ സി വേണുഗോപാല്‍ എഐസിസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായിതിനാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പോലെ ഇന്ത്യാ മുന്നണിയിലെ പ്രധാന നേതാവ് കൂടിയാണ്. വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കരുതെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ കെസിക്ക് വേണ്ടി ചെന്നിത്തല അടക്കമുള്ളവര്‍ രംഗത്തുണ്ട്. ആലപ്പുഴയിൽ കെ സി വേണുഗോപാലിന്റെ പേരാണ്‌ ഉയരുന്നതെങ്കിലും രാജ്യസഭയിൽ തുടർന്നാൽ മതിയെന്നാണ്‌ ഹൈക്കമാൻഡ്‌ നിലപാടെന്നാണ്‌ വിവരം. 

മത്സരിക്കാനായി രാജിവച്ചാൽ രാജസ്ഥാനിൽനിന്ന്‌ ഇനിയൊരു രാജ്യസഭാംഗത്തെ വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞേക്കില്ല എന്ന ഭയമാണ്‌ ഇതിനു പിന്നിൽ. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തിലിന്റെ പേരും പറഞ്ഞു കേള്‍ക്കുന്നു. കണ്ണൂരിൽ മത്സരിക്കാനില്ലെന്ന നിലപാടിൽത്തന്നെയാണ്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇപ്പോഴും. എന്നാൽ, പകരം നിർദേശിക്കുന്ന കെ ജയന്തിനെ വേണ്ടെന്ന നിലപാടിലാണ്‌ കണ്ണൂർ ഡിസിസിയും പ്രാദേശിക നേതൃത്വവും തളിപ്പറമ്പിൽനിന്ന്‌ നിയമസഭയിലേക്ക്‌ മത്സരിച്ച അബ്ദുൾ ഹമീദിനെ നിർത്തണമെന്നാണ്‌ ചിലരുടെ ആവശ്യം. ചുരുക്കത്തില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി വടം വലീ രൂക്ഷമായിരിക്കുന്നു

Eng­lish Summary:
Con­gress lost Wayanad, Kan­nur and Alappuzha

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.