21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 18, 2025
January 16, 2025
January 14, 2025
January 13, 2025
January 11, 2025
January 11, 2025
January 10, 2025
January 9, 2025
January 8, 2025
January 8, 2025

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ;ശശിതരൂരിന് പിന്തുണയുമായി ആന്‍റണിയുടെ മകന്‍

Janayugom Webdesk
തിരുവനന്തപുരം
October 1, 2022 1:00 pm

കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള അവസാന ചിത്രം തെളിഞ്ഞിരിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ കെ ആന്‍റണി ശശിതരൂരിന് പരസ്യ പിന്തുണയുമായി രംഗത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുനഖാര്‍ഗയ്ക്ക് നാമനിര്‍ദ്ദേശപത്രികയില്‍ ആന്‍റണിയാണ് ഒന്നാമതായി ഒപ്പുവെച്ചിട്ടുള്ളത്.

ഫെയ്സ്ബുക്കിലൂടെയാണ് അനിൽ തരൂരിന് ആശംസ അറിയിച്ചത്. ശശി തരൂരിനെക്കാൾ വലിയ നെഹ്‌റുവിയൻ കോൺഗ്രസ് പാർട്ടിയിൽ ഇല്ലെന്നാണ് അനിൽ കെ ആന്റണിയുടെ കുറിപ്പ്. തരൂർ മുന്നോട്ടുവെക്കുന്ന ആശയം കോൺഗ്രസിന്റെ വീണ്ടെടുപ്പിന് അനിവാര്യമാണെന്നും അനിൽ പറയുന്നു. കോൺഗ്രസിൽ മാറ്റം ആഗ്രഹിക്കുന്ന പുതുതലമുറ നേതാക്കൾ തനിക്കൊപ്പം നിൽക്കുമെന്ന് ശശി തരുർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുതിർന്ന നേതാവായിരുന്ന അന്തരിച്ച ജി കാർത്തികേയന്റെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ ശബരീനാഥനാണ് തരൂരിന്റെ നാമനിർദേശ പട്ടികയിൽ പിന്തുണച്ച ഒരാൾ.കെപിസിസിയുടെ സോഷ്യൽ മീഡിയ കൺവീനർ കൂടിയാണ് അനില്‍ ആന്‍റണി

Eng­lish Summary:
Con­gress Pres­i­dent Elec­tion: Antony’s son sup­ports Shashi Tharoor

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.