19 May 2024, Sunday

Related news

May 18, 2024
January 17, 2024
December 16, 2023
September 29, 2023
September 9, 2023
September 8, 2023
August 27, 2023
August 13, 2023
July 6, 2023
July 5, 2023

ഗൂഢാലോചനാ കേസ്; അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ഷാജ് കിരൺ

നാളെ പാലക്കാട് കോടതിയിൽ രഹസ്യ മൊഴി നൽകും
Janayugom Webdesk
July 12, 2022 11:53 am

ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണവുമായും താൻ സഹകരിക്കുന്നുണ്ടെന്ന് ഷാജ് കിരൺ. തന്റെ ഫോണുകൾ ഉദ്യോഗസ്ഥർക്ക് കൈമാറി. ഗൂഢാലോചന കേസിൽ നാളെ പാലക്കാട് കോടതിയിൽ രഹസ്യ മൊഴി നൽകും. പിന്നീട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ഷാജ് കിരൺ പറഞ്ഞു.

സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ഇടനിലക്കാരൻ ഷാജ് കിരണിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്.

മുഖ്യമന്ത്രി അടക്കമുളളവർക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഷാജ് കിരൺ ഇടനിലക്കാരനായി എത്തിയെന്നാണ് സ്വപ്നയുടെ മൊഴി. മാത്രവുമല്ല ബിലീവേഴ്സ് ചർച്ചുമായി തനിക്കുളള അടുപ്പത്തെക്കുറിച്ചും ഷാജ് കിരൺ സ്വപ്നയോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത തേടിയാണ് ചോദ്യം ചെയ്യൽ.

Eng­lish summary;conspiracy case; Shaj Kiran said that he is coop­er­at­ing with the investigation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.