26 April 2024, Friday

Related news

March 30, 2024
March 19, 2024
March 13, 2024
March 2, 2024
February 5, 2024
December 14, 2023
December 2, 2023
September 19, 2023
August 31, 2023
July 11, 2023

മതം തിരഞ്ഞെടുക്കല്‍ ഭരണഘടനാ അവകാശം: ഡൽഹി ഹൈക്കോടതി

Janayugom Webdesk
ന്യൂഡൽഹി
June 3, 2022 10:41 pm

നിർബന്ധിതമല്ലെങ്കിൽ മതപരിവർത്തനം നിരോധിക്കാനാകില്ലെന്നും ഓരോ വ്യക്തിക്കും മതം തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും ഡൽഹി ഹൈക്കോടതി. നിർബന്ധിത മതപരിവർത്തനത്തിനെതിരായ പൊതുതാല്പര്യ ഹർജി പരിഗണിക്കവേയാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള ജനങ്ങളുടെ അവകാശത്തെ സംബന്ധിച്ച് ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന പരാമർശം.

മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണ്. ഇഷ്ടമുള്ള ഏത് മതവും തിരഞ്ഞെടുക്കാനും വിശ്വസിക്കാനും എല്ലാവർക്കും അവകാശമുണ്ട്. എന്നാല്‍ ആരെങ്കിലും മതം മാറാൻ നിർബന്ധിതനാകുകയാണെങ്കിൽ, അത് മറ്റൊരു വിഷയമാണെന്നും ജസ്റ്റിസുമാരായ സഞ്ജീവ് സച്ച്ദേവ, തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഭീഷണിപ്പെടുത്തൽ, വഞ്ചന, അന്ധവിശ്വാസം എന്നിവയിലൂടെയുള്ള മതപരിവർത്തനം തടയാൻ കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. തന്റെ ആരോപണത്തിനുള്ള തെളിവുകള്‍ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ഡാറ്റയാണെന്ന് അറിയിച്ച ഹര്‍ജിക്കാരനോട് സോഷ്യൽ മീഡിയ എന്നത് ഡാറ്റയല്ലെന്ന് കോടതി പറഞ്ഞു.

Eng­lish summary;Constitutional right to choose reli­gion: Del­hi High Court

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.