26 April 2024, Friday

കോപ്പി റൈറ്റ് വയലേഷന്‍: സുന്ദര്‍ പിച്ചൈക്കെതിരെ കേസ്

Janayugom Webdesk
മുംബൈ
January 26, 2022 6:05 pm

രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചതിനുപിന്നാലെ ഗൂഗിള്‍ സിഇഒയ്ക്കെതിരെ മുംബൈ പൊലീസ് കേസ് ചുമത്തി. പകര്‍പ്പവകാശ ലംഘനം (Copy Right Act Vio­la­tion) നടത്തിയെന്നാരോപിച്ചാണ് സുന്ദര്‍ പിച്ചൈയ്ക്കും അഞ്ച് കമ്പനി അധികൃതര്‍ക്കുമെതിരെ കേസ് ചുമത്തിയിരിക്കുന്നത്.

സംവിധായകന്‍ സുനീല്‍ ദര്‍ശന്റെ പരാതിയിന്മേലാണ് നടപടി. അദ്ദേഹത്തിന്റെ ഏക് ഹസീന ഥി എക് ദിവാന ഥാ (Ek Haseena Thi Ek Dee­wana Tha) എന്ന സിനിമ യൂട്യൂബില്‍ പ്രസിദ്ധീകരിക്കുന്നതിന് അനധികൃമായി അനുമതി നല്‍കിയെന്നാരോപിച്ചാണ് കേസ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Eng­lish Sum­ma­ry: Copy­right Vio­la­tion: Case against Sun­dar Pichai

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.