26 April 2024, Friday

Related news

March 11, 2024
March 2, 2024
January 29, 2024
December 22, 2023
December 10, 2023
October 7, 2023
September 22, 2023
August 31, 2023
August 28, 2023
August 12, 2023

സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനം; രോ​ഗികളുടെ എണ്ണം ഇനിയും ഉയരും: ആരോഗ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 24, 2022 2:14 pm

സംസ്ഥാനത്ത് കോവിഡ്  അതിതീവ്ര വ്യാപനമുണ്ടായ സാഹചര്യത്തിൽ രോ​ഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. പ്രതിദിന രോഗികളുടെ എണ്ണം നിലവിൽ ഉള്ളതിനേക്കാൾ ഉയർന്നേക്കുമെന്നും മുന്നറിയിപ്പ്. മൂന്നാം തരംഗം നേരിടുന്നതിന് ആരോഗ്യവകുപ്പ് സുസജ്ജമാണെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. നിലവിൽ സർക്കാർ ആശുപത്രികളിൽ കിടക്കകളും തീവ്രപരിചരണത്തിനുള്ള ഐ സി യു , വെന്റിലേറ്റർ സൗകതര്യങ്ങളും ആവശ്യത്തിന് ഒരുക്കിയിട്ടുണ്ട്. ഇവ പൂർണതോതിൽ നിറയുന്ന അവസ്ഥ ഉണ്ടായിട്ടില്ല. മരുന്നുകൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും മന്ത്രി പറഞ്ഞു.സ്വകാര്യ ആശുപത്രികളോട് കൃത്യമായി വിവരം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ചികിൽസയിൽ സ്വകാര്യ മേഖലയുടെ സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കിടത്തി ചികിൽസയിലുള്ള രോ​ഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ കിടക്കകൾ ഒരുക്കും.ആരോ​ഗ്യ പ്രവർത്തകരിലെ രോ​ഗ ബാധ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെങ്കിലും വ്യാപനം നിയന്ത്രിക്കുന്നതിന് ക്രമീകരണം ഒരുക്കും. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ
ആശയക്കുഴപ്പത്തിന്റെ കാര്യമില്ല.മാർഗനിർദേശങ്ങൾ വ്യക്തമാണ്.ആരോഗ്യ സർവകലാശാല തിയറി പരീക്ഷകളിൽ കോവിഡ് രോഗികൾക്കായി പ്രത്യേകം ഹാളുകൾ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.പ്രാക്ടിക്കൽ പരീക്ഷകൾക്കായി പിന്നീട് അവസരം ഒരുക്കാനും തീരുമാനമായി.

Eng­lish Sum­ma­ry: Health Min­is­ter Veena George has said that the num­ber of patients will increase in the state due to the out­break of covid
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.