14 May 2024, Tuesday

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

ഹിമാചല്‍പ്രദേശില്‍ 40 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്: സ്കൂള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി

Janayugom Webdesk
ഷിംല
September 21, 2021 1:57 pm

ഹിമാചൽ പ്രദേശിലെ ബോർഡിംഗ് സ്കൂളിലെ 40 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിലെ ഡോ. വിജയ് മെമ്മോറിയൽ സീനിയർ സെക്കൻഡറി ബോർഡിംഗ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥികളെ കൂടാതെ ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് സ്കൾ കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റിയതായി അധികൃതർ അറിയിച്ചു.

അതേസമയം, ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസം 234 പുതിയ കോവിഡ് കേസുകളും മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. മണ്ടി ജില്ലയിൽ 70 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഹാമിർപൂരിൽ 51,കൻഗ്രയിൽ 39,ബിലാസ്പൂരിൽ 36,ഷിംലയിൽ 25 എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

Eng­lish Sum­ma­ry: Covid for 40 stu­dents: School set as con­tain­ment zone

 

You may like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.