15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
November 13, 2024
November 13, 2024
November 12, 2024
November 10, 2024
November 9, 2024
November 9, 2024
November 9, 2024
November 8, 2024

ബിജെപി യോഗത്തില്‍ പങ്കെടുത്ത നേതാവിന് കോവിഡ്

Janayugom Webdesk
ലഖ്നൗ
January 11, 2022 10:22 pm

ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയ ബിജെപി നേതാവിന് കോവിഡ് സ്ഥിരീകരിച്ചു. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് രാധാ മോഹന്‍ സിങ്ങിനാണ് രോഗം സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള നേതാവ് കൂടിയാണ് മോഹന്‍ സിങ്. തിങ്കളാഴ്ച രാത്രിയില്‍ ലഖ്നൗവില്‍ മുഖ്യമന്ത്രി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്ങും യോഗത്തിലുണ്ടായിരുന്നു.

ഇന്നലെ രാവിലെയാണ് മോഹന്‍ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചത്. യോഗത്തില്‍ സ്വതന്ത്ര ദേവ് സിങ്ങിന്റെ ഇടതുവശത്തായി രാധാ മോഹന്‍ സിങ് ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്വതന്ത്ര ദേവിന്റെ വലതുവശത്താണ് ആദിത്യനാഥ് ഇരുന്നിരുന്നത്.
അതേസമയം രാധാ മോഹന്‍ സിങ് ഐസൊലേഷനിലാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവുമായി അടുത്ത സമ്പര്‍ക്കമുള്ള സ്വതന്ത്ര ദേവ് തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ്. ശരിയായ രീതിയില്‍ മാസ്ക് ധരിക്കാതെ സ്വതന്ത്ര ദേവ് വീടുകള്‍ കയറി പ്രചരണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര സഹമന്ത്രി അജയ് ഭട്ട്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ENGLISH SUMMARY:Covid to the leader who attend­ed the BJP meeting
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.