16 April 2024, Tuesday

Related news

March 11, 2024
February 15, 2024
January 30, 2024
December 4, 2023
August 11, 2023
July 31, 2023
July 28, 2023
March 29, 2023
February 10, 2023
December 9, 2022

തൊഴിലുറപ്പ് പദ്ധതി രാജ്യസഭയിൽ അവതരിപ്പിച്ച് ബിനോയ് വിശ്വം എംപി

Janayugom Webdesk
ന്യൂഡല്‍ഹി
May 25, 2022 12:46 pm

ഭഗത് സിങ് നഗര തൊഴിലുറപ്പ് പദ്ധതി (ബിഎൻഇജിഎ) രാജ്യസഭയിൽ അവതരിപ്പിച്ച് സിപെഐ ദേശീയ സെക്രട്ടേറിയറ്റ് അം​ഗവും എംപിയുമായ ബിനോയ് വിശ്വം. പാർലമെന്റിന്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായിട്ടാണ് സ്വകാര്യ ബിൽ രാജ്യസഭയില്‍ സമർപ്പിച്ചത്.

ഓരോ കൂടുംബത്തിലെയും പ്രായപൂർത്തിയായ അംഗങ്ങൾക്ക് എല്ലാ സാമ്പത്തിക വർഷത്തിലും കുറഞ്ഞത് നൂറ് ദിവസത്തെ തൊഴിലുറപ്പ് വേതനമെങ്കിലും നൽകുക രാജ്യത്തെ നഗരപ്രദേശങ്ങളിലെ കുടുംബങ്ങളുടെ ഉപജീവന സുരക്ഷ വർധിപ്പിക്കുക എന്നിവയാണ് ബിൽ ലക്ഷ്യമിടുന്നത്.

രാജ്യത്തെ നഗരപ്രദേശങ്ങളിലെ ദരിദ്രർക്കിടയിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിലാണ് ബിൽ അവതരിപ്പിച്ചത്.

Eng­lish sum­ma­ry; CPI MP Binoy Viswam sub­mits Bha­gat Singh Urban Employ­ment Guar­an­tee Scheme (BNEGA) in Rajya sabha

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.