20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 19, 2024
November 19, 2024
November 19, 2024
November 19, 2024
November 19, 2024
November 18, 2024

കര്‍ഷകര്‍ക്ക് അഭിനന്ദനം അറിയിച്ച് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്

Janayugom Webdesk
ന്യൂഡല്‍ഹി
November 19, 2021 3:00 pm

കര്‍ഷകരുടെ വിജയപോരാട്ടത്തെ അഭിനന്ദിച്ച് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയോടെ ദീര്‍ഘവും നിശ്ചയദാര്‍ഢ്യവുമുള്ള പോരാട്ടത്തിലൂടെ അവര്‍ നേടിയെടുത്തത് ചരിത്രവിജയമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായെങ്കിലും അത് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നിയമപരമായി നടപ്പാക്കുന്നെന്ന് ഉറപ്പുവരുത്തേണം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കാലതാമസം വരുത്തിയതില്‍ നരേന്ദ്ര മോഡി വിശദീകരണം നല്‍കണമെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. 700ലേറെ കര്‍ഷകരാണ് കാര്‍ഷിക നിയമത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടത്. പ്രതിഷേധങ്ങള്‍ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന നരഹത്യയിലേക്കും നയിച്ചു.

ഭരണകൂടത്തിനെതിരെ ഒരുമയോടെയുള്ള പ്രതിഷേധങ്ങള്‍ നടത്തിയ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിനെ മുട്ടുകുത്തിക്കുകവഴി രാജ്യത്തെ ജനാധിപത്യത്തിനാണ് ശക്തിപകര്‍ന്നത്. ഇതില്‍ നിന്നും പാഠമുള്‍കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി നയങ്ങള്‍ക്കും, വൈദ്യുതി ബില്ലിനും, സിഎഎ, എന്‍ആര്‍സി എന്നിവക്കുമെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ തുടരേണം. എന്ത് വിലകൊടുത്തും സ്വാതന്ത്ര്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കേണം.

കര്‍ഷകസമരത്തിന് പിന്തുണ നല്‍കിയ കര്‍ഷകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, യുവാക്കള്‍ക്കും, സ്ത്രീകള്‍ക്കും നന്ദി അറിയിച്ചു. നിരവധി സംസ്ഥാനങ്ങളും കാര്‍ഷിക ബില്ലിനെതിരെ നിലപാടെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ 2021 വൈദ്യുതി ബില്ലിലും, തൊഴിലാളി നിയമത്തിലും, താങ്ങുവിലയുടെ നിയമ സാധ്യതകളിലും സമാനമായ നിലപാട് സ്വീകരിക്കണം. സമരത്തിനിടെ കൊല്ലപ്പെട്ട 700ലേറെ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

eng­lish summary:CPI Nation­al Sec­re­tari­at con­grat­u­lates farmers

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.