22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 5, 2024
September 30, 2024
September 27, 2024
September 6, 2024
September 2, 2024
September 3, 2023
July 24, 2023
July 21, 2023
July 12, 2023
June 14, 2023

പള്ളിച്ചല്‍ വിജയനും അരുണ്‍ കെ എസും തിരുവനന്തപുരം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാര്‍

Janayugom Webdesk
തിരുവനന്തപുരം
November 23, 2022 8:56 am

സിപിഐ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി പള്ളിച്ചൽ വിജയനേയും അരുൺ കെ എസിനേയും ജില്ലാ കൗൺസിൽ യോഗം തെരഞ്ഞെടുത്തു. എ എം റൈസാണ് ട്രഷറർ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ, സംസ്ഥാന എക്സിക്യുട്ടിവ് അംഗം എൻ രാജൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

മീനാങ്കൽ കുമാർ അധ്യക്ഷനായിരുന്നു. മാങ്കോട് രാധാകൃഷ്ണൻ, പള്ളിച്ചൽ വിജയൻ, വി പി ഉണ്ണികൃഷ്ണൻ, അരുൺ കെ എസ്, മീനാങ്കൽ കുമാർ, മനോജ് ബി ഇടമന, പി എസ് ഷൗക്കത്ത്, അഡ്വ. രാഖി രവികുമാർ, വിളപ്പിൽ രാധാകൃഷ്ണൻ, എ എസ് ആനന്ദകുമാർ, കെ എസ് മധുസൂദനൻ നായർ, വെങ്ങാനൂർ ബ്രൈറ്റ്, പി കെ രാജു, എ എം റൈസ്, വി ശശി എംഎല്‍എ, എൻ ഭാസുരാംഗൻ, കെ പി ഗോപകുമാർ, കെ ദേവകി തുടങ്ങി 18 അംഗ ജില്ലാ എക്സിക്യൂട്ടീവിനേയും തെരഞ്ഞെടുത്തു. സോളമൻ വെട്ടുകാട് (സ്ഥിരം ക്ഷണിതാവ്).

Eng­lish Sam­mury: pal­lichal vijayan and arun k s cpi thiru­vanan­tha­pu­ram dc assis­tant secretaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.