22 December 2024, Sunday
KSFE Galaxy Chits Banner 2

സിഎസ്ബി ബാങ്കില്‍ വീണ്ടും സമരം: സൂചനാപണിമുടക്ക് 28നും മാര്‍ച്ച് 14നും

Janayugom Webdesk
തൃശൂര്‍
February 24, 2022 11:11 pm

സിഎസ്ബി ബാങ്കിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ബാങ്കില്‍ വീണ്ടും സമരം. ഈ മാസം 28, മാര്‍ച്ച് 14 എന്നീ ദിവസങ്ങളില്‍ സൂചനയായി പണിമുടക്കും. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ ബാങ്കിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സിഎസ്ബി ബാങ്ക് സമരസഹായസമിതി ചെയര്‍മാന്‍ കെ പി രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബാങ്കിന്റെ ജനകീയ സ്വഭാവം പുനഃസ്ഥാപിക്കുക, വിദേശ ബാങ്കായതോടെ കൈകൊള്ളുന്ന പ്രതികാര നടപടികൾ പിൻവലിക്കുക, വ്യവസായതല വേതന പരിഷ്കരണം നടപ്പാക്കുക, താൽക്കാലിക‑കരാർ ജീവനക്കാരുടെ വേതനം വർധിപ്പിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഎസ്ബി ബാങ്കിലെ സംഘടനകളുടെ ഐക്യവേദി വീണ്ടും പണിമുടക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏഴ് സമരമാണ് സിഎസ്ബിയില്‍ നടന്നത്. സൂചനാ പണിമുടക്കിന് മുന്നോടിയായി നാളെ വൈകിട്ട് 5.30ന് തൃശൂരില്‍ ഐക്യദാര്‍ഢ്യസദസും ഞായറാഴ്ച വൈകിട്ട് ഏഴിന് രാജ്യവ്യാപകമായി വീടുകളില്‍ പ്രതിഷേധ ജ്വാല തെളിയിക്കുകയും ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ യുഎഫ്ബിയു സംസ്ഥാന കണ്‍വീനര്‍ സി ഡി ജോസണ്‍, യു പി ജോസഫ്, ജെറിന്‍ ജോണ്‍സണ്‍, ഷോബി അരിമ്പൂര്‍ എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: CSB Bank strike again: Indica­tive strike on March 28 and March 14ban

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.