26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 4, 2024
June 22, 2024
April 25, 2024
January 29, 2024
December 19, 2023
December 18, 2023
December 14, 2023
December 13, 2023
November 30, 2023
October 28, 2023

സായ് പല്ലവിക്കെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം

Janayugom Webdesk
June 15, 2022 8:35 pm

ചലച്ചിത്ര നടി സായ് പല്ലവിക്കെതിരെ വിദ്വേഷ ആക്രമണവുമായി സംഘപരിവാര്‍ സമൂഹ മാധ്യമങ്ങളില്‍. കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ നടത്തുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് ഒരു അഭിമുഖത്തില്‍ സായ് പല്ലവി പറഞ്ഞതിന് പിന്നാലെയാണ് സംഘപരിവാര്‍ അനുയായികള്‍ നടിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. വിരാടപര്‍വ്വം എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

രാഷ്ട്രീയ നിലപാടിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് സായ് പല്ലവി ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. ആശയപരമായി ഇടതോ വലതോ എന്ന് ചോദിച്ചാല്‍ ഏതാണ് എന്ന് പറയാന്‍ തനിക്കറിയില്ലെന്ന് സായ് പല്ലവി ചൂണ്ടിക്കാട്ടി. താന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്ട്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല.

കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. പശുവിന്റെ പേരില്‍ ചിലര്‍ മുസ്ലിങ്ങളെ കൊലപ്പെടുത്തിയതും ഇതേ ഇന്ത്യയിലാണെന്നും ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവും താന്‍ കാണുന്നില്ലെന്നും സായ് പല്ലവി പറഞ്ഞു. അഭിപ്രായം പുറത്ത് വന്നതോടെ സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളില്‍ നിന്ന് ഇവര്‍ക്കെതിരെ വിദ്വേഷ പ്രചാരണം ശക്തമായി. റാണ ദഗ്ഗുബട്ടി നായകനാകുന്ന വിരാടപര്‍വ്വത്തില്‍ പൊലീസുകാരനെ പ്രണയിക്കുന്ന നക്‌സല്‍ യുവതിയുടെ കഥാപാത്രമാണ് സായ് പല്ലവി ചെയ്യുന്നത്. 17നാണ് സിനിമ പുറത്തിറങ്ങുക.

Eng­lish sum­ma­ry; Cyber ​​attack by Sangh Pari­var on Sai Pallavi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.