9 September 2024, Monday
KSFE Galaxy Chits Banner 2

Related news

August 18, 2024
July 18, 2024
July 4, 2024
June 22, 2024
May 11, 2024
April 25, 2024
January 29, 2024
December 19, 2023
December 18, 2023
December 14, 2023

സംഘ് പരിവാര്‍ നുണകളുടെ ഫാക്ടറിയെന്ന് സിദ്ധരാമയ്യ

Janayugom Webdesk
ന്യൂഡല്‍ഹി
December 18, 2023 3:30 pm

സംഘ് പരിവാര്‍നുണകളുടെ ഫാക്ടറിയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. ആര്‍എസ് എസിനേയും അവരുടെ അനുബന്ധസംഘടനകളെയുമാണ് അദ്ദേഹം നുണകളുടെ ഫാക്ടറിയെന്നു വിശേഷിപ്പിച്ചത്. കര്‍ണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ അഞ്ച് ഉറപ്പുകൾ പരാജയമാണെന്ന് വിശേഷിപ്പിച്ച ബിജെപിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സിദ്ധരാമയ്യ നുണകളുടെ ഫാക്ടറി എന്ന് വിശേഷിപ്പിച്ചത് . 

അതിജീവിക്കണമെങ്കിൽ ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറണമെന്ന് കർണാടക മത ആചാര്യൻ പറഞ്ഞതിനെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് ഇതാണ് ബിജെപിയുടെ മുദ്രാവാക്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1950‑ൽ ഇന്ത്യ ആരംഭിക്കുമ്പോൾ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകണമെന്ന് ജനസംഘം ആഗ്രഹിച്ചിരുന്നു, എന്നാൽ നമ്മുടേത് ഹിന്ദുക്കൾ മാത്രമല്ല, ക്രിസ്ത്യാനികളും മുസ്ലീങ്ങളും ജൈനരും ബുദ്ധമതക്കാരും താമസിക്കുന്ന വൈവിധ്യമാർന്ന രാജ്യമാണ്. നമ്മുടെ രാജ്യം ബഹുസ്വര രാജ്യമാണ്. ഹിന്ദുക്കൾക്ക് വേണ്ടി മാത്രം ഒരു രാഷ്ട്രം ഉണ്ടാക്കുക സാധ്യമല്ലെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു

Eng­lish Summary:
Sid­dara­ma­iah called the Sangh Pari­var a fac­to­ry of lies

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.