18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 17, 2025
May 25, 2025
May 18, 2025
April 30, 2025
April 9, 2025
April 7, 2025
March 29, 2025
March 10, 2025
February 17, 2025
February 10, 2025

പ്രവാസലോകത്തെ ഐക്യത്തിന്റെ മാതൃകയായി ദമ്മാം മേഖല ഇഫ്താർ സംഗമം

Janayugom Webdesk
ദമ്മാം
April 2, 2024 7:29 pm

പ്രവാസലോകത്തിന്റെ ഐക്യത്തിന്റെയും, സാഹോദര്യത്തിന്റെയും മഹനീയമാതൃകകൾ തീർത്ത്, നവയുഗം സാംസ്ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ, നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു. ഇഫ്താർ സംഗമം, കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ,സാംസ്ക്കാരിക, ജീവകാരുണ്യ, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

ഇഫ്താർ സംഗമത്തിന് നവയുഗം നേതാക്കളായ സാജൻ കണിയാപുരം, ഗോപകുമാർ അമ്പലപ്പുഴ, തമ്പാൻ നടരാജൻ, ജാബിർ, സുരേന്ദ്രൻ, ശ്രീലാൽ, സന്തോഷ് , ബിജു മുണ്ടക്കയം, സാബു വർക്കല, സംഗീത സന്തോഷ്, പ്രിയ ബിജു, സുദേവൻ, ജോസ് കടമ്പനാട്, നാസർ കടമ്പനാട്, സുകു പിള്ള, മധുകുമാർ, റിയാസ് പൊന്നാനി, ഇർഷാദ് എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: Dammam Region Iftar Gathering 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.