പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഒരാൾ അറസ്റ്റിൽ. മൂസെവാലയ്ക്കു നേരെ വെടിയുതിർത്ത എട്ട് പേരിൽ ഒരാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ബതിൻഡ സ്വദേശിയായ ഹർക്കമാൽ രാണു ആണ് അറസ്റ്റിലായത്.
പത്ത് പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. കേസിൽ പ്രതികൾക്ക് ആയുധം കൈമാറിയ ആളും ഇയാളുടെ കൂട്ടാളിയെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
സിദ്ദു മൂസെവാല അടക്കമുള്ള 424 പേർക്ക് നൽകി വന്നിരുന്ന വിഐപി സുരക്ഷ പഞ്ചാബ് സർക്കാർ താത്കാലികമായി പിൻവലിച്ചതിനു തൊട്ടുപിറ്റേന്നാണ് മൂസെവാല വെടിയേറ്റ് മരിച്ചത്.
വിഐപികളുടെ സുരക്ഷ സർക്കാർ പിന്നീട് പുനഃസ്ഥാപിച്ചു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കാനഡ കേന്ദ്രീകൃതമായ ഗുണ്ടാസംഘം രംഗത്തുവന്നിരുന്നു.
English summary;Death of Sidhu Musewala; One of the shooter was arrested
You may also like this video ;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.