16 June 2024, Sunday

Related news

June 15, 2024
June 12, 2024
June 10, 2024
June 9, 2024
June 6, 2024
June 5, 2024
June 4, 2024
May 31, 2024
May 30, 2024
May 29, 2024

കൈക്കുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്

Janayugom Webdesk
മീററ്റ്
December 14, 2021 7:34 pm

ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസില്‍ ഇരുപതുകാരന് കോടതി മരണം വരെ തടവുശിക്ഷ വിധിച്ചു.അഡീഷണല്‍ സെഷന്‍സ് ജഡ്ജി പല്ലവി അഗര്‍വാള്‍ ആണ് പോക്‌സോ കേസില്‍ ശിക്ഷ വിധിച്ചത്.

പ്രതി ഒരു കരുണയും അര്‍ഹിക്കുന്നില്ലെന്നും അവസാന ശ്വാസം വരെ തടവറയില്‍ കഴിയണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. തടവുശിക്ഷയ്ക്കു പുറമേ അന്‍പതിനായിരം രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു.പ്രതിക്കെതിരെ ഐപിസി 376, പോക്‌സോ കുറ്റങ്ങളാണ് ചുമത്തിയത്. 21 ദിവസം കൊണ്ടു കുറ്റപത്രം നല്‍കിയ കേസില്‍ അഞ്ചു മാസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്.

2021 ജൂലൈ 18 നായിരുന്നു സംഭവം. കുഞ്ഞിനെ കളിപ്പിക്കാനെന്ന വ്യാജേന അയല്‍വാസിയായ പ്രതി തന്റെ മടിയില്‍ നിന്ന് കുഞ്ഞിനെ എടുത്ത് പുറത്ത് കൊണ്ടുപോയെന്നും, രക്തത്തില്‍ കുതിര്‍ന്ന കുട്ടിയുടെ പാന്റുമായാണ് ഒരു മണിക്കൂറിന് ശേഷം അയാള്‍ കുഞ്ഞിനെ തിരികെ കൊണ്ടുവന്നതെന്നും അമ്മ കോടതിയില്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് രണ്ടു ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നിരുന്നു.
eng­lish summary;Defendant sen­tenced to death for molest­ing infant
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.