17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2023
October 30, 2023
February 1, 2023
December 14, 2022
December 6, 2022
November 30, 2022
November 28, 2022
November 13, 2022
October 30, 2022
May 11, 2022

എയിംസിലെ സെര്‍വറിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു: രോഗികളുടെ പ്രവേശനവും ഡിസ്ചാർജും നേരിട്ട് തന്നെ തുടരും

Janayugom Webdesk
ന്യൂഡല്‍ഹി
November 30, 2022 9:12 am

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഒരാഴ്ചയിലധികമായി പ്രവര്‍ത്തന രഹിതമായിരുന്ന സെര്‍വര്‍ തിരിച്ചുപിടിച്ചതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ‌ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങൾ, കോവിഷീൽഡ്‌, കോവാക്സിൻ തുടങ്ങിയവയുടെ ട്രയൽ വിവരങ്ങൾ, ആരോഗ്യ സുരക്ഷാ പഠനങ്ങൾ, എച്ച്ഐവി പോലുള്ള രോഗങ്ങൾ ബാധിച്ചവരുടെ വിവരങ്ങൾ, പീഡനകേസുകളിലെ ഇരകളുടെ വൈദ്യപരിശോധനാ ഫലങ്ങൾ ഉള്‍പ്പെടെ നിരവധി വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

വിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ഹാക്കര്‍മാര്‍ 200 കോടി രൂപയുടെ ക്രിപ്റ്റോകറൻ‌സി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഡൽഹി പൊലീസ് ഇതു നിഷേധിച്ചുിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴ് മണിക്കാണ് സെർവർ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് രോഗികളുടെ പ്രവേശനം, ഡിസ്ചാർജ്, ട്രാൻസ്ഫർ തുടങ്ങിയവ ജീവനക്കാർ നേരിട്ടാണ് ചെയ്യുന്നത്. നെറ്റ്‌വര്‍ക്ക് പൂര്‍ണമായും പുനസ്ഥാപിക്കുന്നതുവരെ തല്‍സ്ഥിതി തുടരും .

Eng­lish Sum­ma­ry: Del­hi has regained con­trol of the AIIMS server

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.