കല്യാണ യാത്രക്കായി കെഎസ്ആര്‍ടിസി ബസ് വരന്റെ വീട്ടുകാര്‍ ഈ പറക്കും തളിക എന്ന സിനിമയിലെ പോലെ ഇലകൊണ്ടും വലിയ മരക്കൊമ്പുകൊണ്ടും അലങ്കരിച്ച സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. ബസില്‍ വഴികാണാത്തവിധം അലങ്കാരം നടത്തിയാണ് യാത്ര നടത്തിയത്. കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ എന്‍ എം റഷീദിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. കോതമംഗലത്തു നിന്ന് അടിമാലിയിലേക്കാണ് ബസ് യാത്ര. കെഎസ്ആര്‍ടിസിയെന്ന പേര് മായ്ച്ച് ചിത്രത്തിലെ ബസിന്റെ പേരായ ‘താമരാക്ഷന്‍ പിള്ള’ എന്ന പേരും പതിപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ ബസ് യാത്ര വിവാദമായതിന് പിന്നാലെയാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തി നടപടിയെടുത്തത്.
ഞായറാഴ്ച ദിവസങ്ങളില്‍ കല്യാണ ഓട്ടങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ബസ് വാടകയ്ക്ക് നല്‍കാറുണ്ട്. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ പരസ്യങ്ങള്‍ പോലും പതിപ്പിക്കാന്‍ പാടില്ലെന്ന കര്‍ശന ഉത്തരവ് നിലനില്‍ക്കുമ്പോളാണ് കെഎസ്ആര്‍ടിസി ബസിന്റെ നിയമം ലംഘിച്ച് കൊണ്ടുള്ള ഈ യാത്ര. വീഡിയോകളും ദൃശ്യങ്ങളും വൈറലായതോടെ ബസ് കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോ തിരിച്ചുവിളിച്ചു. ഇതോടെ വരന്റെ വീട്ടുകാര്‍ പിന്നീടുള്ള യാത്രയ്ക്ക് മറ്റൊരു വാഹനത്തെ ആശ്രയിക്കുകയായിരുന്നു.
English Summary:Department of Motor Vehicles filed a case against Tamarakshan Pillai ksrtc bus
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.