ഇടുക്കി ഗവ. എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കെഎസ് യു കോളേജ് യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേല്‍ അറസ്റ്റിലായി. ഇതോടെ സംഭവത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതക ശേഷം അലക്‌സ് പറവൂരിലേയ്ക്ക് മുങ്ങുകയായിരുന്നു. നിഖില്‍ പൈലി , ജെറിന്‍ ജിജോ എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കേസില്‍ അറസ്റ്റിലായ നിഖില്‍ പൈലി കുറ്റംസമ്മതിച്ചിട്ടുണ്ട്. ഇടുക്കി കരിമണലില്‍ നിന്ന് ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് നിഖിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ കൂടുതല്‍ കെഎസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
English Summary:Dheeraj murder: KSU unit secretary arrested
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.