30 May 2024, Thursday

Related news

May 20, 2024
May 17, 2024
May 12, 2024
May 10, 2024
May 6, 2024
May 6, 2024
May 4, 2024
May 2, 2024
April 27, 2024
April 25, 2024

ധ്യാൻ ശ്രീനിവാസനും സംഘവും പോളിംഗ് സ്റ്റേഷനിലേക്ക് !

Janayugom Webdesk
April 4, 2024 9:17 pm

ധ്യാൻ ശ്രീനിവാസനും സംഘവും പോളിംങ് സ്റ്റേഷനിൽ എത്തിയത് വലിയ വാർത്തയായി! സ്റ്റേഷൻ്റെ ചുമതലയുള്ള പ്രിസൈഡിംങ് ഓഫീസറായാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. ലോക്സഭാ ഇലക്ഷൻ കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയിൽ ധ്യാൻ ശ്രീനിവാസൻ്റെ ഈ രൂപമാറ്റം ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. മൈന ക്രിയേഷൻസിനുവേണ്ടി കെ.എൻ.ശിവൻകുട്ടൻ കഥ എഴുതി ജെസ്പാൽ ഷൺമുഖം സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിലാണ് ധ്യാൻ ശ്രീനിവാസൻ ഈ വേഷത്തിൽ എത്തുന്നത്. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്വസ്വലനായ ഒരു അധ്യാപകൻ ജോസിൻ്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്.നാട്ടുകാരുടെയെല്ലാം കണ്ണിലുണ്ണിയായ ജോസ്, കുട്ടമ്പുഴയിലെ ഇലക്ഷൻ ബൂത്തിൽ , പ്രിസൈഡിംങ് ഓഫീസറായി എത്തിയത് വലിയ വാർത്തയായി! ഇതിൻ്റെ കാരണം അന്വേഷിച്ച് എത്തുകയാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രം.

ധ്യാൻ ശ്രീനിവാസൻ്റെ വ്യത്യസ്ത വേഷമായി മാറുകയാണ് ജോസ് എന്ന അധ്യാപകൻ .ഇടുക്കിയിലെ ഒരു തനി നാട്ടുമ്പുറത്തുകാരൻ.ജോസ് എന്ന നന്മ നിറഞ്ഞ യുവാവിൻ്റെ വേഷം, ധ്യാൻ ശ്രിനിവാസന് പുതിയൊരു മുഖം നേടിക്കൊടുക്കും. മെമ്പർ രമേശൻ വാർഡ് നമ്പർ 9 എന്ന ചിത്രത്തിലെ നായിക ഗായത്രി അശോക് ആണ് ധ്യാൻ ശ്രിനിവാസൻ്റെ നായികയായി എത്തുന്നത്. ഒരു അധ്യാപകനായ കെ.എൻ. ശിവൻകുട്ടൻ, തൻ്റെ അനുഭവങ്ങളിൽ നിന്ന് വാർത്തെടുത്ത കഥയാണ് ചിത്രത്തിനായി ഉപയോഗപ്പെടുത്തിയത്.

മൈനക്രിയേഷൻസിനുവേണ്ടി കെ.എൻ.ശിവൻകുട്ടൻ കഥ എഴുതി ജെസ്പാൽ ഷൺമുഖം സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ്, എന്ന ചിത്രത്തിൻ്റെ സഹനിർമ്മാണം ‑രമേഷ് പണിക്കർ ‚എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ‑സിറിൽ കെ.ജയിംസ്, റിയ രഞ്ജു പാലക്കാട് , തിരക്കഥ, സംഭാഷണം — വിജു രാമചന്ദ്രൻ ‚പ്രോജക്റ്റ് ഡിസൈനർ ‑എൻ.എം.ബാദുഷ, ക്യാമറ — അശ്വഘോഷൻ, എഡിറ്റർ — കപിൽ കൃഷ്ണ,ഗാനങ്ങൾ — സന്തോഷ് വർമ്മ ‚സാബു ആരക്കുഴ ‚സംഗീതം — ബിജിബാൽ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് — ഷിബു പന്തലകോട്, റിയാസ് പട്ടാമ്പി, അനീഷ് കോട്ടയം, ചീഫ് അസോസിയേറ്റ് ഡയറക്ടർ — ജയരാജ്, അസോസിയേറ്റ് ഡയറക്ടർ ‑രാജേഷ് ഓയൂർ, കല — കോയാസ്, മേക്കപ്പ് ‑രാജീവ് അങ്കമാലി, കോസ്റ്റ്യൂം — കുമാർ എടപ്പാൾ, സ്റ്റിൽ — ശ്രീനി മഞ്ചേരി ‚ഡിസൈൻസ് — മനു ഡാവിഞ്ചി,പി.ആർ.ഒ- അയ്മനം സാജൻ.

ധ്യാൻശ്രീനിവാസൻ ‚ഗായത്രി അശോക് ‚ജോയി മാത്യു, അപ്പാനി ശരത്ത്, ശ്രീകാന്ത് മുരളി, ഗൗരിനന്ദ, അംബികാ മോഹൻ, മഹേശ്വരി അമ്മ, കെ.എൻ.ശിവൻകുട്ടൻ , പാഷാണം ഷാജി,ഉല്ലാസ് പന്തളം,കോബ്രാ രാജേഷ്, ചാലി പാല, നാരായണൻകുട്ടി , സുധി കൊല്ലം ‚ടോണി, പുന്നപ്ര അപ്പച്ചൻ, രഞ്ജിത്ത് കലാഭവൻ, കവിത,ചിഞ്ചുപോൾ, റിയ രഞ്ജു,മനോഹരി ജോയി എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.