2 May 2024, Thursday

ഇതറിഞ്ഞോ? ഇനിമുതല്‍ ഒരാൾക്ക് പരമാവധി നാല് സിം കാർഡ് മാത്രം; പുതിയ ചട്ടം ഉടൻ

Janayugom Webdesk
ന്യൂഡൽഹി
May 3, 2023 11:21 am

വ്യക്തികൾക്ക് അനുവദിക്കുന്ന സിം കാർഡുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം. ഒരാൾക്ക് പരമാവധി കൈവശം വെക്കാവുന്നത് നാല് സിം കാർഡ് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം. പുതിയ ചട്ടം ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരും.

നിലവിൽ ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഴികെയുള്ളവർക്ക് 9 സിം വരെ എടുക്കാം. ഈ സംസ്ഥാനങ്ങളിൽ 6 ആണ് പരിധി. ഒമ്പതിൽ കൂടുതലുള്ളവർ അവ സറണ്ടർ ചെയ്യണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

ഉപഭോക്താക്കളുടെ തിരിച്ചറിയൽ രേഖകൾ വെരിഫിക്കേഷൻ നടത്താതെ സിം നൽകുന്നവർക്കെതിരെ ക്രിമിനൽ നടപടി എടുക്കാനും 2 ലക്ഷം രൂപ പിഴ ചുമത്താനും നിര്‍ദേശമുണ്ട്.

eng­lish sum­ma­ry: Did you know this? From now on, only a max­i­mum of four SIM cards per person
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.